കൊവിഡ് രോഗിയുടെ മൃതദേഹം നടപ്പാതയിൽ തള്ളി ഭോപാൽ ആശുപത്രി; ദൃശ്യങ്ങൾ

COVID Patient Body Dumped Outside Bhopal Hospital

കൊവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ മൃതദേഹം നടപ്പാതയിൽ തള്ളി ഭോപാൽ ആശുപത്രി. ആശുപത്രിയുടെ സിസിടിവി ദൃശ്യങ്ങളിലാണ് ഈ രംഗം പതിഞ്ഞിരിക്കുന്നത്.

പവർ ഡിസ്ട്രിബ്യൂഷൻ കമ്പനി ഏജന്റായ കൊവിഡ് രോഗി രണ്ടാഴ്ച മുമ്പാണ് മരിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളാണ് ഇയാൾക്ക് ശ്വാസ തടസം അനുഭവപ്പെട്ടിരുന്നു. തിങ്കളാഴ്ചയാണ് ഈ വ്യക്തിക്കി കൊവിഡ് സ്ഥിരീകരിക്കുന്നത്. ഭോപാലിലെ പീപ്പിൾസ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു ഇയാൾ. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇദ്ദേഹത്തെ ചിരയു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ജനുവരി മുതൽ പല ആരോഗ്യപ്രശ്‌നങ്ങളാൽ വലഞ്ഞിരുന്ന ഈ വ്യക്തിയെ ജൂൺ 23നാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. വഴിയിലുപേക്ഷിക്കാനാണെങ്കിൽ പിന്നെന്തിന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെന്ന് ഇദ്ദേഹത്തിന്റെ മകൻ ചോദിക്കുന്നു.

Story Highlights covid, coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top