Advertisement

സ്വർണക്കടത്ത് കേസ്; സിപിഐഎം കേന്ദ്ര നേതൃത്വത്തിൽ ഭിന്നത

July 7, 2020
Google News 1 minute Read
cpim

സ്വർണക്കടത്ത് കേസിൽ സിപിഐഎം കേന്ദ്ര നേതൃത്വത്തിൽ ഭിന്നത. സിപിഐഎം കേന്ദ്ര നേതൃത്വം വാർത്താ കുറിപ്പ് പ്രസിദ്ധീകരണത്തിന് നൽകിയില്ല. മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമെന്ന പരാമർശം ഒഴിവാക്കണമെന്ന് പ്രകാശ് കാരാട്ട്. എന്നാൽ അന്വേഷണം നടക്കണമെന്നും രാജ്യാന്തര ഏജൻസിയായ ഇന്റർപോൾ അന്വേഷിച്ചാലും എതിർക്കില്ലെന്നും എസ് രാമചന്ദ്രന്‍ പിള്ള പ്രതികരിച്ചു.

കേസിൽ കരുതലോടെ പ്രതികരിക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം. സിബിഐ അന്വേഷണം എതിർക്കേണ്ടെന്നാണ് നിലപാട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.

Read Also : ‘എന്നിട്ട് പറയുന്നത് ഏതോ ഒരു കോൺട്രാക്ട് തൊഴിലാളിയെന്ന്!’ സർക്കാർ മുദ്രയുള്ള സ്വപ്‌നയുടെ വിസിറ്റിംഗ് കാർഡ്

ഇന്ന് രാവിലെ തന്നെ വാർത്തകുറിപ്പ് തയാറാക്കിയിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിൽ അവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും കുറിപ്പിലുണ്ടായിരുന്നു. പിന്നീട് പിബി അംഗങ്ങൾ നടത്തിയ ചർച്ചയിൽ പ്രകാശ് കാരാട്ട് ആ നിലപാടിനെ എതിർത്തു. ഈ പരാമർശം പാർട്ടിക്കും മുഖ്യമന്ത്രിക്കും തിരിച്ചടികളുണ്ടാക്കുമെന്നാണ് പ്രകാശ് കാരാട്ട് പറഞ്ഞത്. വാർത്താ കുറിപ്പ് പിൻവലിച്ച് മറ്റൊരു കുറിപ്പ് ഇറക്കിയേക്കും.

അതേസമയം എം ശിവശങ്കറിനെ ഐടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയതിന് പിന്നാലെയാണ് നടപടി. സർക്കാർ പുതിയ സെക്രട്ടറിയെ നിയമിച്ചു. എം മുഹമ്മദ് വൈ സഫറുള്ളയ്ക്കാണ് പുതിയ ചുമതല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here