‘എന്നിട്ട് പറയുന്നത് ഏതോ ഒരു കോൺട്രാക്ട് തൊഴിലാളിയെന്ന്!’ സർക്കാർ മുദ്രയുള്ള സ്വപ്‌നയുടെ വിസിറ്റിംഗ് കാർഡ്

swapna suresh

തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ സർക്കാരിനെതിരെ കൂടുതൽ ആരോപണങ്ങളുമായി ശബരീനാഥൻ എംഎൽഎ. സ്വർണക്കടത്ത് കേസ് പ്രതിയായ സ്വർണയുടെ വിസിറ്റിംഗ് കാർഡ് പങ്കുവച്ചാണ് തന്റെ പരിഹാസ്യ രൂപേണയുള്ള കുറിപ്പ് കോൺഗ്രസ് നേതാവായ ശബരീനാഥൻ പങ്കുവച്ചിരിക്കുന്നത്.

കുറിപ്പ്,

കേരള സർക്കാരിന്റെ സ്‌പേസ് പാർക്ക് പദ്ധതിക്ക് വേണ്ടി പ്രൈസ് വാട്ടർഹൌസ് കൂപ്പഴേസ് മുഖാന്തരം ഓപ്പറേഷൻസ് മാനേജർ തസ്തികയിൽ ഇന്റർവ്യൂയില്ലാതെ ഉന്നത ശമ്പളത്തിൽ നിയമിച്ച വ്യക്തിയുടെ വിസിറ്റിംഗ് കാർഡ് ഒന്ന് കാണണം.

Read Also : എം ശിവശങ്കറിനെ ഐടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി

സർക്കാരിന്റെ ഔദ്യോഗിക എംബ്ലം, ഒഫീഷ്യൽ ഇമെയിൽ ഐഡി, ഒഫീഷ്യൽ ഫോൺ, സെക്രട്ടറിയേറ്റിനു എതിർവശം കിഫ്ബി ബിൽഡിംഗിൽ വിശാലമായ ഓഫീസ്…… എന്നിട്ട് പറയുന്നത് ഏതോ ഒരു കോൺട്രാക്ട് തൊഴിലാളിയെന്ന്!

കേരള സർക്കാരിന്റെ സ്പേസ് പാർക്ക്‌ പദ്ധതിക്ക് വേണ്ടി പ്രൈസ് വാട്ടർഹൌസ് കൂപ്പര്സ് മുഖാന്തരം Operations Manager തസ്തികയിൽ…

Posted by Sabarinadhan K S on Monday, July 6, 2020

അതേസമയം, തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌നാ സുരേഷുമായി ബന്ധപ്പെട്ട് ആയിരം ചോദ്യങ്ങൾ മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ ഓഫീസിനുമെതിരെ ഉയരുകയാണെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. സ്വപ്‌നാ സുരേഷിനെ എന്തിനാണ് നിയമിച്ചതെന്ന് വൈകിട്ട് പത്രസമ്മേളനം നടത്തുമ്പോൾ മുഖ്യമന്ത്രി പറയണം. മുഖ്യമന്ത്രി നിസാരഭാവത്തിലാണ് ഇക്കാര്യത്തിൽ പ്രതികരിച്ചത്. ഇത്തരമൊരു നിയമനം അറിയില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രിയോ മുഖ്യമന്ത്രിയുടെ ഓഫീസോ ഇക്കാര്യം അറിഞ്ഞിട്ടുണ്ട്. ഇത് നിസാരമായി കാണരുതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

Story Highlights swapna suresh, trivandrum gold smuggling case, sabarinathan mla

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top