സ്വര്‍ണക്കടത്ത് കേസ് സിബിഐക്ക് വിട്ടേക്കും; സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യം കേന്ദ്രത്തോട് ഉന്നയിച്ചേക്കും

CBI

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസ് സിബിഐ അന്വേഷിച്ചേക്കും. ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് കേന്ദ്രസര്‍ക്കാരാണ്. അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന് കത്ത് അയക്കുമെന്നാണ് വിവരങ്ങള്‍.

നിലവില്‍ കസ്റ്റംസ് ആണ് കേസ് അന്വേഷിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന് അന്വേഷണത്തിന്റെ കാര്യത്തില്‍ പരിമിതിയുണ്ട്. കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികളാണ് വിഷയം അന്വേഷിക്കേണ്ടത്. അതിനാലാണ് സിബിഐക്ക് കേസ് വിടുകയെന്നാണ് വിവരം. വിദേശ രാജ്യങ്ങളില്‍ നിന്ന് സ്വര്‍ണം കടത്താന്‍ ആരൊക്കെ സഹായിച്ചു എന്നതടക്കമുള്ള കാര്യങ്ങളില്‍ അന്വേഷണം വേണ്ടതുണ്ട്.

പ്രതിപക്ഷവും സിബിഐ അന്വേഷണമെന്ന ആവശ്യം ഉയര്‍ത്തിയിട്ടുണ്ട്. അതിനാല്‍ തന്നെ സംസ്ഥാന സര്‍ക്കാരും സിബിഐ അന്വേഷണമെന്ന ആവശ്യം കേന്ദ്രത്തോട് ഉന്നയിച്ചേക്കുമെന്നാണ് വിവരം. സിബിഐ അന്വേഷണം സംസ്ഥാന സര്‍ക്കാര്‍ എതിര്‍ക്കില്ല. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് സിബി ഐ അന്വേഷണം എന്ന തീരുമാനത്തിലേക്ക് എത്തുന്നത്. വിഷയത്തില്‍ തീരുമാനം എടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. സംസ്ഥാന സര്‍ക്കാരിനോ, കേരളാ പൊലീസിനോ ഇക്കാര്യത്തില്‍ പരിമിതികളുണ്ട്.

Story Highlights gold smuggling case, CBI

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top