Advertisement

സ്വർണക്കടത്ത് കേസ്; കെട്ടുകഥകൾക്ക് ചെറിയ ആയുസേ ഉണ്ടാകുകയുള്ളൂവെന്ന് മുഖ്യമന്ത്രി

July 7, 2020
1 minute Read
cm pinarayi vijayan press meet

സ്വർണക്കടത്ത് കേസിൽ സർക്കാരിന്റെ ഭാഗം വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ആരും വിളിച്ചില്ലെന്ന് പറഞ്ഞത് കസ്റ്റംസ് തന്നെയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഏതെങ്കിലും സ്വാധീനം വെച്ചാണോ കസ്റ്റംസ് അത് പറഞ്ഞതെന്ന് മുഖ്യമന്ത്രി ആരാഞ്ഞു. യഥാർത്ഥ വസ്തുതയാണ് കസ്റ്റംസ് പറഞ്ഞത്. കെട്ടുകഥ പൊളിഞ്ഞുവെന്നും നുണക്കഥകൾക്ക് വളരെ ചെറിയ ആയുസേ ഉണ്ടാകുകയുള്ളൂവെന്നും മുഖ്യമന്ത്രി. കെട്ടിപ്പൊക്കിയ വിവാദങ്ങൾ തളർന്നുവീഴുന്നുവെന്നും പിണറായി വിജയൻ പറഞ്ഞു.

Read Also : ‘വിവാദ വനിത’യ്ക്ക് തന്റെ ഓഫീസുമായി ബന്ധമില്ല; മുഖ്യമന്ത്രി പിണറായി വിജയൻ

ഉന്നതമായ മൂല്യമാണ് എൽഡിഎഫ് സർക്കാർ പുലർത്തുന്നത്. ഐടി സെക്രട്ടറി ശിവശങ്കരന് എതിരെ ഒരു വനിതയുമായി ബന്ധപ്പെട്ട് ആരോപണം ഉയർന്നു വന്നപ്പോൾ അതിന്‍റെ ഭാഗമായി മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ നീക്കം ചെയ്തു. ശിവശങ്കരന് എതിരെ നിയമപരമായി ആരോപണം വന്നിട്ടില്ല. എന്നാൽ സമൂഹത്തിന് മുന്നിൽ ആ സ്ത്രീയുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങൾ ഉയർന്നു വന്നിട്ടുണ്ട്. അത്തരത്തിലൊരാൾ മുഖ്യമന്ത്രിയുടെ ഓഫീസിലിരിക്കുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി. ഇത് യുഡിഎഫിന് ചിന്തിക്കാൻ കഴിയുന്ന നിലപാടാണോ? എന്ന് പിണറായി വിജയൻ ചോദിച്ചു.

പുകമറ ഉയർത്തി സർക്കാരിനെ തളർത്തി കളയാം എന്ന് വിചാരിച്ചാൽ നടക്കില്ല. ഉപ്പ് തിന്നവർ വെള്ളം കുടിക്കും. സംസ്ഥാന സർക്കാരിന്റെ താത്പര്യ പ്രകാരമല്ല കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലേക്ക് അവർ എത്തിയത്. അവിടെയൊക്കെ അവർ എത്തിയത് എങ്ങനെയാണെന്ന് മുഖ്യമന്ത്രി സംശയം പ്രകടിപ്പിച്ചു. ശുപാർശ ആര് കൊടുത്തു?നിരവധി പരിപാടികളിൽ അവർ പങ്കെടുത്തു. അത് കോൺസുലേറ്റ് പ്രതിനിധി ആയാണ് പങ്കെടുത്തത്. സംസ്ഥാന സർക്കാർ അതിൽ എങ്ങനെയാണ് ഉത്തരവാദിയാകുകയെന്നും മുഖ്യമന്ത്രി ചോദിച്ചു. ഇതിൽ വ്യാജ വാർത്ത വരെ ഒരു ചാനൽ സൃഷ്ടിച്ചു. പ്രതിപക്ഷം അത് പ്രചരിപ്പിച്ചു. പഴയ ചില കാര്യങ്ങൾ ഓർമ വരുന്നുണ്ടെങ്കിൽ ഇപ്പോൾ ഉള്ളവരോട് കളിക്കാൻ വരരുതെന്നും മുഖ്യമന്ത്രി.

Story Highlights -pinarayi vijayan, gold smuggling case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top