സ്വപ്‌നയ്‌ക്കൊപ്പമുള്ള മുഖ്യമന്ത്രിയുടെ ചിത്രം ട്വീറ്റ് ചെയ്ത് കേരളാ ഗവർണർ; മിനിട്ടുകൾക്കകം വലിച്ച് ക്ഷമാപണം

തിരുവനന്തപുരം കോൺസുലേറ്റ് സ്വർണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്‌ന സുരേഷിനൊപ്പമുള്ള മുഖ്യമന്ത്രിയുടെ ചിത്രം ട്വീറ്റ് ചെയ്ത് കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗവർണറുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് ചിത്രം പോസ്റ്റ് ചെയ്തത്. അബദ്ധം മനസിലായതോടെ ചിത്രം മിനിട്ടുകൾക്കുള്ളിൽ വലിച്ചു.

രാജ്ഭവനിൽ സംഘടിപ്പിച്ച ചടങ്ങുമായി ബന്ധപ്പെട്ട ട്വീറ്റിനൊപ്പമായിരുന്നു ചിത്രം പങ്കുവച്ചത്. ജൂലൈ അഞ്ചിന് ജീവൻരംഗ് സംഘടിപ്പിച്ച ഓൺലൈൻ നോഷജ് പരമ്പരയെ ഗവർണർ അഭിസംബോധന ചെയ്യുന്നു എന്ന കുറിപ്പിനൊപ്പമായിരുന്നു ചിത്രം ട്വീറ്റ് ചെയ്തത്. മുപ്പത് മിനിട്ടിനകം ചിത്രം വലിക്കുകയും ചെയ്തു.

തൊട്ടു പിന്നാലെ ചിത്രം മാറിയതിൽ ക്ഷമാപണം നടത്തി ഗവർണർ ട്വിറ്ററിൽ പ്രതികരിച്ചു. വിഷയവുമായി ചിത്രത്തിന് ബന്ധമില്ലെന്നും അശ്രദ്ധമായി ചിത്രം പങ്കുവയ്ക്കാൻ ഇടയായതാണെന്നും ഗവർണർ വിശദീകരിച്ചു.

story highlights- Governor Arif muhammad khan, pinarayi vijayan, swapna suresh

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top