സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി

kollam covid death

കൊല്ലത്ത് നിരീക്ഷണത്തിലിരിക്കെ മരിച്ച യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രാവിലെയായിരുന്നു മരണം. പുത്തൂർ തേവലപ്പുറം സ്വദേശി മനോജിനെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ദുബായിൽ നിന്ന് എത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ഇയാൾക്ക് ഒപ്പം നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന സുഹൃത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Read Also : വീട്ടിലിരുന്ന് ഡോക്ടറെ കാണാവുന്ന ടെലി മെഡിസിന്‍ സംവിധാനം; രാജ്യത്ത് ഒന്നാം സ്ഥാനത്ത് എത്തി കേരളം

ജൂലൈ 2 ന് ദുബായിയിൽ നിന്ന് മടങ്ങിയെത്തിയ മനോജ് കൊട്ടാരക്കര നെടുവത്തൂരിലെ വീട്ടിൽ ഗൃഹ നിരീക്ഷണത്തിലായിരുന്നു. രണ്ട് ദിവസമായി ഇയാൾക്ക് കടുത്ത വയറുവേദന അനുഭവപ്പെട്ടിരുന്നു. കടുത്ത അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ഇന്നലെ രാത്രി 8 മണിയോടെ ആരോഗ്യ വകുപ്പിനെ വിവരമറിയിച്ചു. എന്നാൽ ഇവരെത്തും മുൻപ് തന്നെ ഇരുപത്തിനാലുകാരനായ മനോജ് മരിച്ചു.

മനോജിനൊപ്പം ഗൃഹനിരീക്ഷണത്തിലുണ്ടായിരുന്ന സുഹൃത്തിനും ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനാൽ അയാളെയും പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റി.

Story Highlights covid, covid death, kollam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top