Advertisement

യുഎഇയില്‍ അന്തരീക്ഷ താപനില ഉയരുമെന്ന് മുന്നറിയിപ്പ്

July 7, 2020
Google News 2 minutes Read
Warning of rising temperature in UAE

യുഎഇയില്‍ അന്തരീക്ഷ താപനില ഉയരുമെന്ന് മുന്നറിയിപ്പ്. യുഎഇയിലെ ചില പ്രദേശങ്ങളില്‍ ഇന്ന് അന്തരീക്ഷ താപനില 49 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ചില പ്രദേശങ്ങള്‍ മേഘാവൃതമാവാനും ചെറിയ തോതിലുള്ള കാറ്റിനും സാധ്യതയുള്ളതിനാല്‍ തുറസായ സ്ഥലങ്ങളില്‍ പൊടിക്കാറ്റിന് സാധ്യതയും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിട്ടുണ്ട്.

Read Also : പ്രവാസി കൊവിഡ് ധനസഹായ വിതരണം ആരംഭിച്ചു

തൊഴിലാളികള്‍ക്കായി എല്ലാ സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങളും പാലിക്കാനും നിര്‍ജലീകരണം ഒഴിവാക്കാനുള്ള പാനീയങ്ങളും തണുത്ത വെള്ളവും ലഭ്യമാക്കാനും സ്ഥാപനങ്ങള്‍ക്കും നിര്‍ദേശമുണ്ട്. ഒരു ദിവസത്തെ ജോലി സമയം എട്ട് മണിക്കൂറില്‍ കൂടരുതെന്നാണ് നിര്‍ദേശം. കൂടുതല്‍ സമയം ജോലി ചെയ്താല്‍ ഇത് ഓവര്‍ ടൈം ആയി കണക്കാക്കി പ്രത്യേക വേതനം നല്‍കണം. ചൂട് കൂടിയതോടെ ജൂണ്‍ 15 മുതല്‍ രാജ്യത്ത് ഉച്ച വിശ്രമം നിയമം പ്രാബല്യത്തിലുണ്ട്. നേരിട്ട് സൂര്യപ്രകാശമേല്‍ക്കുന്ന രീതിയിലുള്ള ജോലികള്‍ക്ക് ഉച്ചയ്ക്ക് 12.30 മുതല്‍ വൈകിട്ട് മൂന്ന് മണിവരെയാണ് വിലക്ക്. സെപ്തംബര്‍ 15 വരെ നിയന്ത്രണം തുടരും.

Story Highlights Warning of rising temperature in UAE

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here