തീരമേഖലയിലെ 56 സര്‍ക്കാര്‍ സ്‌കൂളുകളുടെ പശ്ചാത്തല വികസനത്തിന് 65 കോടിയുടെ പദ്ധതി

കിഫ്ബി ധനസഹായത്തോടെ തീരദേശ മേഖലയിലെ 56 സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് 65 കോടിയുടെ പശ്ചാത്തല സൗകര്യവികസന പദ്ധതി. പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ ഉദ്ഘാടനം ചെയ്യും. നാളെ വൈകിട്ട് മൂന്നിന് ഓണ്‍ലൈനായി നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ ഡോ. ടി.എം.തോമസ് ഐസക്, പ്രൊഫ. സി. രവീന്ദ്രനാഥ് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.

സംസ്ഥാനത്തെ തീരദേശ ജില്ലകളിലെ 56 വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രമാക്കാന്‍ ലക്ഷ്യമിട്ടാണ് കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 65 കോടി രൂപ ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ അനുവദിച്ചത്. പദ്ധതിയിലൂടെ തെരഞ്ഞെടുത്ത ഓരോ വിദ്യാലയത്തിലും വിദ്യാര്‍ത്ഥി അനുപാതാടിസ്ഥാനത്തില്‍ ക്ലാസ് മുറികള്‍, ലൈബ്രറി സംവിധാനം, ലാബുകള്‍, സ്റ്റാഫ് മുറികള്‍, ശുചി മുറികള്‍ എന്നിവ ഒരുക്കും. പദ്ധതിയുടെ സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളായ സംസ്ഥാന തീരദേശ വികസന കോര്‍പറേഷന്‍ മുഖേനയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

Read Also : യുഎസ്ബി ഉപയോഗിക്കുമ്പോള്‍; സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നല്‍കുന്ന മുന്നറിയിപ്പ്

തിരുവനന്തപുരം ജില്ലയില്‍ മൂന്ന് സ്‌കൂളുകളുടെ വികസനത്തിന് 3,72,20, 717 രൂപയാണ് അനുവദിച്ചത്. കൊല്ലത്ത് എട്ടു സ്‌കൂളുകള്‍ക്ക് 10,38,36,786 രൂപയും ആലപ്പുഴയില്‍ അഞ്ചു സ്‌കൂളുകള്‍ക്ക് 8,38, 26,815 രൂപയും എറണാകുളത്ത് ഒരു സ്‌കൂളിന് 81,10,453 രൂപയും അനുവദിച്ചു. തൃശൂര്‍ ജില്ലയില്‍ നാല് സ്‌കൂളുകള്‍ക്ക് 4,97,34,841 രൂപയും മലപ്പുറത്ത് ഏഴു സ്‌കൂളുകള്‍ക്ക് 6,07, 26,046 രൂപയും കോഴിക്കോട് എട്ടു സ്‌കൂളുകള്‍ക്കായി 6,26, 92,369 രൂപയും അനുവദിച്ചു. കണ്ണൂരില്‍ 11 സ്‌കൂളുകള്‍ക്കായി 13,00, 44,689 രൂപയും കാസര്‍ഗോഡ് ഒന്‍ സ്‌കൂളുകള്‍ക്ക് 10, 62, 40, 430 രൂപയും അനുവദിച്ചിട്ടുണ്ട്.

Story Highlights -65 crore project development government schools, KIIFB

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top