സ്വര്‍ണക്കടത്ത്; സന്ദീപിന്റെ ഫേസ്ബുക്ക് പ്രൊഫൈലില്‍ ബിജെപി അനൂകുല പോസ്റ്റുകള്‍

sandeep nair

സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് അന്വേഷിക്കുന്ന സന്ദീപിന്റെ രാഷ്ട്രീയത്തെ ചൊല്ലി സമൂഹമാധ്യമങ്ങളില്‍ തര്‍ക്കം. അതേസമയം, സന്ദീപ് നായരുടെ ഫേസ്ബുക്ക് പ്രൊഫൈലില്‍ ബിജെപി അനുകൂല പോസ്റ്റുകള്‍. സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ സന്ദീപിന്റെ കാര്‍ബര്‍ ഡോക്ടര്‍ എന്ന ഷോപ്പ് ഉദ്ഘാടനം ചെയ്യുന്നതാണ് ഫേസ്ബുക്ക് അക്കൗണ്ടിലെ കവര്‍ ചിത്രം. എന്നാല്‍ 2015 ല്‍ സന്ദീപ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ ബിജെപി അനുകൂല പോസ്റ്റുകളാണ് പങ്കുവച്ചിരിക്കുന്നത്.

കുമ്മനം രാജശേഖരനൊപ്പമുള്ള ചിത്രവും സന്ദീപ് പങ്കുവച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്കു വേണ്ടി സന്ദീപ് പ്രചാരണത്തില്‍ അടക്കം പങ്കെടുത്തിരുന്നുവെന്ന ചില സൂചനകള്‍ ഫേസ്ബുക്കില്‍ നിന്ന് ലഭിക്കുന്നുണ്ട്. തിരുവനന്തപുരത്തെ ഒരു ബിജെപി കൗണ്‍സിലറുടെ ഡ്രൈവറായി സന്ദീപ് ജോലി ചെയ്തിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. 2015 മുതലുള്ള ഫേസ്ബുക്ക് പോസ്റ്റുകളില്‍ ബിജെപിയോടുള്ള കൂറ് വ്യക്തമാകുന്നുണ്ട്.

ബിജെപി മുന്‍ ജില്ലാ അധ്യക്ഷന്‍ എസ് സുരേഷുമായും കുമ്മനം രാജശേഖരനുമായും സന്ദീപിന് അടുത്ത ബന്ധമുണ്ടെന്നാണ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ മാധ്യമങ്ങളോട് പറഞ്ഞു.

സന്ദീപ് ബിജെപി പ്രവര്‍ത്തകനാണെന്ന് അമ്മ ഉഷ ട്വന്റിഫോറിനോട് പ്രതികരിച്ചു. സ്വപ്‌ന സുരേഷുമായി സന്ദീപിന് സുഹൃത്ത് ബന്ധമുണ്ടെന്നും എന്നാല്‍ സ്വര്‍ണക്കടത്ത് കേസില്‍ മകന് പങ്കില്ലെന്നും അമ്മ പറഞ്ഞു.

Story Highlights BJP supporting posts on Sandeep’s Fb profile

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top