കൊല്ലത്ത് ക്വാറന്റീന്‍ ലംഘിച്ച് കറങ്ങി നടന്ന യുവാക്കള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു

കൊല്ലത്ത് ക്വാറന്റീന്‍ ലംഘിച്ച് കറങ്ങി നടന്ന യുവാക്കള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. നൈജീരിയയില്‍ നിന്നും ജൂലൈ ആറിന് നാട്ടില്‍ വന്ന കല്ലുംതാഴം സ്വദേശിക്കും സുഹൃത്തിനെതിരെയുമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഹോം ക്വാറന്റീനില്‍ കഴിയവെ സുഹൃത്തിനൊപ്പം പുറത്ത് കറങ്ങി നടക്കുകയായിരുന്നു.
കിളികൊല്ലൂര്‍ പൊലീസാണ് ഇരുവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഇരുവരേയും ആംബുലന്‍സില്‍ കരിക്കോടുള്ള ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന്‍ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. ഹോം, ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന്‍ കേന്ദ്രങ്ങളില്‍ കഴിയുന്നവര്‍ പുറത്ത് പോകുന്നില്ല എന്നും സാമൂഹ്യ അകലം പാലിക്കുന്നു എന്നും ഉറപ്പ് വരുത്തുന്നതിന് ശക്തമായ പൊലീസ് സംവിധാനമാണ് കൊല്ലം സിറ്റിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Story Highlights – kerala police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here