തമിഴ്നാട് വൈദ്യുതി മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു

തമിഴ്നാട് വൈദ്യുതി മന്ത്രിയും മുതിർന്ന എഐഎഡിഎംകെ നേതാവുമായ പി. തങ്കമണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. തുടർന്ന് ഇദ്ദേഹത്തെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തിൽ മന്ത്രി പങ്കെടുത്തിരുന്നു.
തമിഴ്‌നാട്ടിൽ കൊവിഡ് സ്ഥിരീകരിക്കപ്പെടുന്ന രണ്ടാമത്തെ മന്ത്രിയും ആറാമത്തെ എഐഎഡിഎംകെ നിയമസഭാംഗവുമാണ് പി. തങ്കമണി. മുൻപ് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.പി. അൻപഴകന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ജെ. അൻപഴകൻ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തിരുന്നു.
അതേസമയം, തമിഴ്‌നാട്ടിൽ കൊവിഡ് കേസുകൾ ആശങ്കാജനകമായ രീതിയിൽ വർധിക്കുകയാണ്. ഇതിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് ചെന്നൈയിൽ നിന്നാണ്.
Story Highlights – covid confirmed to Tamil Nadu Power Minister
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here