ഇടുക്കിയിലെ നിശാപാർട്ടി; കോൺഗ്രസ് പ്രാദേശിക നേതാവ് അടക്കം അഞ്ച് പേർ അറസ്റ്റിൽ

ഇടുക്കി രാജപ്പാറയിൽ നിയമ വിരുദ്ധമായി നടത്തിയ നിശാപാർട്ടിയിൽ പങ്കെടുത്ത കോൺഗ്രസ് പ്രാദേശിക നേതാവടക്കം അഞ്ച് പേർ കൂടി അറസ്റ്റിൽ. സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം 38 ആയി .

കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചു നടന്ന നിശാ പാർട്ടിയിൽ പങ്കെടുത്ത കോൺഗ്രസ് പ്രാദേശിക നേതാവും സേനപതി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായതെങ്ങുംകുടി ജെയിംസ് ഉൾപ്പെടെ അഞ്ച് പേരെയാണ് ഇന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ 47 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇതിൽ 38 പേർ ഇതുവരെ അറസ്റ്റിലായി.

Read Also : നിശാ പാർട്ടി നടത്തിപ്പ്; വ്യവസായി അടക്കം 28 പേർ അറസ്റ്റിൽ

നിശാ പാർട്ടിയും ക്രഷർ യൂണിറ്റിന്റെ ഉദ്ഘാടനവും രാഷ്ട്രീയ വിവാദമായതോടെ കോൺഗ്രസ്, സിപിഐഎം പ്രാദേശിക നേതൃത്വങ്ങൾ തമ്മിൽ പരസ്പരം ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ക്രഷർ യൂണിറ്റ് ആരംഭിക്കുന്നതിനായി സിപിഐഎം നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണ സമിതി ഒരു കോടി രൂപ വ്യവസായിയുടെ പക്കൽ നിന്ന് സംഭാവനയായി സ്വീകരിച്ചെന്നായിരുന്നു കോൺഗ്രസ് ആരോപണം. നിശാപാർട്ടിയിൽ പങ്കെടുത്തതിന് നേതാവ് അറസ്റ്റിലായതോടെ സംഭവത്തിൽ കോൺഗ്രസും പ്രതിരോധത്തിലായിരിക്കുകയാണ്. നിശാ പാർട്ടി നടന്ന രാജപാറയിലെ തണ്ണിക്കോട് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ജംഗിൾ പാലസ് റിസോർട്ടിന് ശാന്തൻപാറ പഞ്ചായത്ത് സ്റ്റോപ്പ് മൊമ്മോ നൽകിയിരുന്നു. പുതിയതായി ആരംഭിച്ച ക്രഷർ യൂണിറ്റിന്റെ പ്രവർത്തനം നിർത്തിവയ്ക്കാൻ റവന്യു വകുപ്പ് നോട്ടീസ് നൽകുകയും ചെയ്തു.

Story Highlights Night party, Dance bar, Idukki

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top