സ്വര്‍ണക്കടത്ത് കേസ്; കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ സ്വപ്‌ന കീഴടങ്ങുമെന്ന് സൂചന

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്നയ്ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇന്നലെ തിരുവനന്തപുരത്ത് ശക്തമായ തെരച്ചില്‍ നടത്തിയിട്ടും സ്വപ്നയെ കണ്ടെത്താനായില്ല. സ്വപ്‌ന കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ കീഴടങ്ങുമെന്നാണ് സൂചന. കേസ് കസ്റ്റംസും സിബിഐയും എന്‍ഐഎയും അന്വേഷിക്കും. ഉദ്യോഗസ്ഥ തലത്തിലെ അഴിമതി സിബിഐഎയും രാജ്യസുരക്ഷാ വിവരങ്ങള്‍ എന്‍ഐഎയും അന്വേഷിക്കും. എന്‍ ശിവശങ്കരന്‍ സ്വപ്‌നയുടെ വലയിലെ ഒരാള്‍ മാത്രമാണെന്ന നിഗമനത്തിലാണ് സിബിഐ. ഐഎസ്ആര്‍ഒയുടെ സഹകരണത്തോടെ നടപ്പാക്കുന്ന സ്‌പെയ്‌സ് പാര്‍ക്കില്‍ സ്വപ്‌ന എങ്ങനെ കയറിപറ്റിയെന്ന അന്വേഷണവുമുണ്ടാകും.

Story Highlights Gold smuggling case, swapna, kochi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top