2021 ഫെബ്രുവരിയോടെ ഇന്ത്യയിലെ പ്രതിദിന കൊവിഡ് കേസുകൾ 2.87 ലക്ഷമാവാൻ സാധ്യതയെന്ന് റിപ്പോർട്ട്

India Covid february 2021

2021 ഫെബ്രുവരിയോടെ ഇന്ത്യയിലെ പ്രതിദിന കൊവിഡ് കേസുകൾ 2.87 ലക്ഷമാവാൻ സാധ്യതയെന്ന് റിപ്പോർട്ട്. മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഗവേഷകരാണ് പഠനം പുറത്തുവിട്ടത്. ലോകവ്യാപകമായിത്തന്നെ കൊവിഡ് കേസുകൾ ദീർഘകാലം തുടരുമെന്നും ചികിത്സാരീതിയും പ്രതിരോധ പ്രവർത്തനങ്ങളും ശക്തമാക്കിയില്ലെങ്കിൽ ഇന്ത്യയിലെ സ്ഥിതി രൂക്ഷമാകുമെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

Read Also : രാജ്യത്തെ കൊവിഡ് മരണം 20,642 ആയി ഉയര്‍ന്നു

84 രാജ്യങ്ങളിലെ കൊവിഡ് കേസുകളുടെ അടിസ്ഥാനത്തിലാണ് എംഐടി പഠനം നടത്തിയത്. 2021 മാർച്ച്-മെയ് മാസത്തിൽ ലോകവ്യാപകമായി 20 മുതൽ 60 കോടി വരെ കൊവിഡ് കേസുകൾ ഉണ്ടവാമെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ഇന്ത്യയാവും കൊവിഡ് ബാധ ഏറ്റവും രൂക്ഷമാവുന്ന രാജ്യം. ഇന്ത്യയിലെ ജനസംഖ്യയും ജനസാന്ദ്രതയും വലിയ തിരിച്ചടിയാവും. അമേരിക്ക, ദക്ഷിണാഫ്രിക്ക, ഇറാൻ എന്നീ രാജ്യങ്ങളാവും കൊവിഡ് കേസുകളുടെ എണ്ണത്തിൽ അടുത്ത സ്ഥാനങ്ങളിൽ ഉണ്ടാവുക. കൊവിഡ് പരിശോധന അധികരിപ്പിച്ചില്ലെങ്കിൽ സ്ഥിതി രൂക്ഷമാവും. ഏത്രയും വേഗം കൊവിഡ് പരിശോധനകൾ അധികരിപ്പിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത് എന്നും പഠനത്തിൽ സൂചിപ്പിക്കുന്നു.

Read Also : ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,46,721 ആയി

അതേ സമയം, രാജ്യത്ത് കൊവിഡ് മരണം 20,642 ആയി ഉയര്‍ന്നു. ആകെ രോഗബാധിതരുടെ എണ്ണം 7.42 ലക്ഷം ആയി. 24 മണിക്കൂറിനിടെ 22,752 പുതിയ പോസിറ്റീവ് കേസുകളും 482 മരണവും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ രോഗമുക്തി നിരക്ക് 61.53 ശതമാനമായി ഉയര്‍ന്നു. രാജ്യത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 7,42,417 ആയി. 24 മണിക്കൂറിനിടെ 16,883 പേരാണ് രോഗമുക്തരായത്. ഇതോടെ ആകെ രോഗമുക്തരുടെ ആകെ എണ്ണം 4,56,830 ആയി. നിലവില്‍ രാജ്യത്ത് ചികിത്സയിലുള്ളത് 2,64,944 പേരാണ്. ഡല്‍ഹി, മഹാരാഷ്ട്ര, തമിഴ്‌നാട്, തെലുങ്കാന എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.

Story Highlights – India might see 2.87 lakh Covid cases per day by February 2021 study

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top