കൊവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിന് നേരെ നഗ്നതാ പ്രദര്‍ശനം; പൊലീസ് കേസെടുത്തു

covid19, coronavirus, wayanad

വയനാട് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ കൊവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിന് നേരെ പുരുഷ നഴ്സിംഗ് അസിസ്റ്റന്റിന്റെ നഗ്നതാ പ്രദര്‍ശനം. കഴിഞ്ഞ ദിവസം രാത്രിയോടെ നഴ്സുമാരുടെ വിശ്രമമുറിയില്‍വെച്ചാണ് അശ്ലീല ചുവയോടെ നഴ്സിംഗ് അസിസ്റ്റന്റ് നഗ്നതാ പ്രദര്‍ശനം നടത്തിയത്. സംഭവത്തില്‍ നഴ്സിംഗ് അസിസ്റ്റന്റ് ടിടി ഓസേപ്പിനെതിരെ മാനന്തവാടി പൊലീസ് കേസെടുത്തു. ഇയാള്‍ക്കെതിരെ മുന്‍പും സമാനരീതിയിലുളള പരാതികള്‍ ഉയര്‍ന്നിരുന്നു

Read Also : കൊവാക്‌സിന്റെ ക്ലിനിക്കല്‍ ട്രയല്‍ വെള്ളിയാഴ്ച മുതല്‍ ആരംഭിക്കും; ആദ്യ ട്രയല്‍ 100 പേരില്‍

കൊവിഡ് ഡ്യൂട്ടിക്കിടെ നഴ്സുമാരുടെ വിശ്രമ മുറിയില്‍വെച്ചാണ് ഔസേപ്പ് ഇതേ ആശുപത്രിയിലെ ജൂനിയര്‍ നഴ്സിനോട് ലൈംഗിക ചുവയോടെ സംസാരിക്കുകയും നഗ്‌നതാ പ്രദര്‍ശനം നടത്തുകയും ചെയ്തത്. ഔസേപ്പിനെതിരെ നേരത്തെയും സമാനരീതിയിലുളള പരാതികള്‍ ഉയര്‍ന്നിരുന്നു. അന്ന് വകുപ്പുതല നടപടികള്‍ക്ക് വിധേയനായിരുന്ന ഇയാള്‍ വീണ്ടും ജോലിയില്‍ പ്രവേശിക്കുകയായിരുന്നു. കഴിഞ്ഞദിവസമുണ്ടായ സംഭവത്തില്‍ ജൂനിയര്‍ നഴ്സ് സൂപ്രണ്ടിന് പരാതി നല്‍കുകയും തുടര്‍ന്ന് പരാതി പൊലീസില്‍ അറിയിക്കുകയുമായിരുന്നു. പരാതിക്കാരിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Story Highlights – sexual harassment against nurse; Police registered case

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top