കൊവാക്‌സിന്റെ ക്ലിനിക്കല്‍ ട്രയല്‍ വെള്ളിയാഴ്ച മുതല്‍ ആരംഭിക്കും; ആദ്യ ട്രയല്‍ 100 പേരില്‍

ഇന്ത്യയില്‍ വികസിപ്പിച്ചെടുത്ത കൊവിഡ് വാക്‌സിന്‍ കൊവാക്‌സിന്റെ ക്ലിനിക്കല്‍ ട്രയല്‍ വെള്ളിയാഴ്ച ആരംഭിക്കും. പട്‌ന എയിംസിലെ വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തിലാണ് വാക്‌സിന്റെ മനുഷ്യരിലുള്ള പരീക്ഷണം നടത്തുക. ഐസിഎംആറിന്റെ അനുമതി ലഭിച്ചതിന് പിന്നാലെയാണ് ക്ലിനിക്കല്‍ ട്രയലിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചത്. ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ മുന്‍പരിചയമുള്ള വിദഗ്ധസംഘമാണ് പരീക്ഷണം നടത്തുകയെന്ന് എയിംസ് തലവന്‍ ഡോ. സിഎം സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.
Read Also : 2021 ഫെബ്രുവരിയോടെ ഇന്ത്യയിലെ പ്രതിദിന കൊവിഡ് കേസുകൾ 2.87 ലക്ഷമാവാൻ സാധ്യതയെന്ന് റിപ്പോർട്ട്
100 പേരില്‍ ആദ്യഘട്ട പരീക്ഷണം നടത്തും. ക്ലിനിക്കല്‍ ട്രയലിന്റെ എല്ലാ ഘട്ടങ്ങളും പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് തയാറാക്കാന്‍ ആറു മുതല്‍ എട്ട് മാസം വരെ സമയമെടുക്കും. ആദ്യ ഘട്ടം പൂര്‍ത്തിയാക്കാന്‍ 28 ദിവസം വേണ്ടിവരും. മൂന്ന് ഘട്ടങ്ങളാണ് മനുഷ്യരിലെ വാക്‌സിന്‍ പരീക്ഷണത്തിനുള്ളത്. ആദ്യഘട്ടത്തിന്റെ ഫലം പരിശോധിച്ച ശേഷം മാത്രമേ ട്രയലിന്റെ അടുത്ത ഘട്ടം ആരംഭിക്കുകയുള്ളു. വാക്‌സിന്റെ മൃഗങ്ങളിലുള്ള പരീക്ഷണം വിജയിച്ചതായി നേരത്തെ ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.
Story Highlights –covacs’ clinical trial will begin on Friday
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here