പൂന്തുറയിൽ ‘സൂപ്പർ സ്‌പ്രെഡ്’; സ്ഥിതി അതീവ ഗുരുതരമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം പൂന്തുറയിൽ സൂപ്പർ സ്‌പ്രെഡെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സംസ്ഥാനത്ത് ഇത് ആദ്യമായാണ് ഒരു പ്രദേശത്ത് സൂപ്പർ സ്‌പ്രെഡ് സ്ഥിരീകരിക്കുന്നത്. പൂന്തുറയിൽ സ്ഥിതി അതീവ ഗുരുതരമെന്നും മന്ത്രി പറഞ്ഞു.

പൂന്തുറയിൽ തെരുവുകൾ, ഇടവഴികൾ, വീടുകൾ ഉൾപ്പെടെ അണുനശീകരണം നടത്തും. അണുനശീകരണത്തിന് ആവശ്യമുള്ള ബ്ലീച്ചിംഗ് പൗഡർ നഗരസഭ വഴി വിതരണം ചെയ്യും. പത്താം തീയതി പൂന്തുറയിൽ കൊവിഡ് രൂക്ഷമായ മൂന്ന് വാർഡുകളിലും പരിസര വാർഡുകളിലും അണുനശീകരണം നടത്തും. മാസ്‌കും സാനിറ്റൈസറും ലഭ്യമാക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് അത് എത്തിച്ചു നൽകുമെന്നും മന്ത്രി അറിയിച്ചു.

Read Also : എറണാകുളം ജില്ല പൂർണമായി അടച്ചിടേണ്ട അവസ്ഥ നിലവിൽ ഇല്ല; മന്ത്രി വിഎസ് സുനിൽ കുമാർ

അതേസമയം, കൊവിഡ് രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ പൂന്തുറയിലെ ലോക്ക് ഡൗൺ കൂടുതൽ കർശനമാക്കി. ഇതിനായി 25 കമാഡോകളെ വിന്യസിച്ചു. പൂന്തുറ ഭാഗത്തുനിന്ന് തമിഴ്‌നാട്ടിലേയ്ക്കും തിരിച്ചും മത്സ്യബന്ധനത്തിനായി ബോട്ടുകളും വള്ളങ്ങളും പോകുന്നത് തടയാൻ കോസ്റ്റ് ഗാർഡ്, കോസ്റ്റൽ സെക്യൂരിറ്റി, മറൈൻ എൻഫോഴ്‌സ്‌മെന്റ്് എന്നിവയ്ക്ക് സംസ്ഥാന പൊലീസ് മേധാവി നിർദേശം നൽകിയിട്ടുണ്ട്.

ആരോഗ്യസുരക്ഷ പാലിക്കേണ്ടതിന്റെ ആവശ്യകത പൊലീസ് വാഹനങ്ങളിൽ ഘടിപ്പിച്ച ഉച്ചഭാഷിണിയിലൂടെ പ്രചരിപ്പിക്കുവാൻ ആരംഭിച്ചിട്ടുണ്ട്. സാമൂഹിക അകലം പാലിക്കുന്നതുൾപ്പെടെയുള്ള ബോധവത്കരണം നടത്തുന്നതിന് സാമുദായിക നേതാക്കന്മാർ ഉൾപ്പെടെയുള്ളവരുടെ സഹായം തേടാനും തീരുമാനിച്ചു.

Story Highlights Coronavirus , Super spread , Kadakampally surendran

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top