തൂത്തുക്കുടി കസ്റ്റഡി മരണം; സിബിഐ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു

തൂത്തുക്കുടി കസ്റ്റഡി മരണ കേസ് സിബിഐ ഏറ്റെടുത്തതിന് പിന്നാലെ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥർ ഉടൻ തന്നെ സംഭവം നടന്ന സ്ഥലങ്ങൾ സന്ദർശിക്കും.

തൂത്തുക്കുടി കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തതായി സിബിഐയുമായി ബന്ധപ്പെട്ട ആർ കെ ഗൗർ പറഞ്ഞു. കേസിൽ സിബിഐ അന്വേഷണം ആരംഭിച്ചുവെന്നും അദ്ദേഹം അറിയിച്ചു. കേസ് സിബിഐ ഇന്നലെയാണ് ഏറ്റെടുത്തത്.

Read Also : തൂത്തുക്കുടി കസ്റ്റഡി മരണം; കേസ് സിബിഐയ്ക്ക്

ലോക്ക് ഡൗൺ ലംഘിച്ച് കടകൾ തുറന്നുവെന്നാരോപിച്ച് പി ജയരാജിനേയും മകൻ ബെന്നിക്‌സിനേും കസ്റ്റഡിയിൽ എടുത്ത സാത്താൻകുളം പൊലീസ് ക്രൂര മർദനത്തിന് ഇരയാക്കിയെന്നാണ് കേസ്. റിമാൻഡ് ചെയ്ത് ജയിലിലെത്തിയ ഇരുവരേയും ആരോഗ്യനില വഷളായതോടെ ആശുപത്രിയിൽ എത്തിക്കുകയും തുടർന്ന് മരിക്കുകയുമായിരുന്നു. സംഭവം തമിഴ്‌നാട്ടിൽ വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കി. തുടർന്നാണ് കേസ് സിബിഐ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കോടതിയെ സമീപിച്ചത്. സംഭവത്തിൽ അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെ ഇതുവരെ അറസ്റ്റു ചെയ്തിട്ടുണ്ട്.

Story Highlights Thoothukudy custodial death , CBI

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top