Advertisement

2019-20 വർഷത്തിൽ സംസ്ഥാനത്തെ എയർപോർട്ടുകളിലൂടെ കടത്തിയത് 400 കിലോഗ്രാം സ്വർണം !

July 9, 2020
Google News 2 minutes Read
400 Kg Smuggled Gold Seized In Kerala Airports

ദിനംപ്രതി വാർത്തകളിൽ ഇടംപിടിക്കുന്ന ഒന്നാണ് വിമാനത്താവളങ്ങളിലെ സ്വർണക്കടത്ത്. ചെരുപ്പിനകത്തും, വസ്ത്രത്തിനകത്തും, ഭക്ഷ്യ വസ്തുക്കളുടെ അകത്തുമെല്ലാം ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുന്നത് കിലോ കണക്കിന് സ്വർണമാണ്. കഴിഞ്ഞ ദിവസം നയതന്ത്ര ബാഗിൽ വരെ സ്വർണം കടത്താൻ ശ്രമിച്ചതോടെയാണ് സംസ്ഥാനത്തെ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന സ്വർണക്കടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത്. 201920 വർഷത്തിൽ സംസ്ഥാനത്തെ എയർപോർട്ടുകളിലൂടെ കടത്തിയത് 400 കിലോഗ്രാം സ്വർണമാണ്.

‘ദി ലീഡ്’ ഫയൽ ചെയ്ത വിവരാവകാശ രേഖയ്ക്ക് മറുപടിയായാണ് കേരളത്തിൽ 400 കിലോഗ്രാം സ്വർണം കടത്താൻ ശ്രമം നടന്നതായുള്ള വിവരങ്ങൾ പുറത്തുവരുന്നത്.

വർഷം

2019-20

വിമാനത്താവളം

തിരുവനന്തപുരം

കോഴിക്കോട്

കണ്ണൂർ

കൊച്ചി

പിടിച്ചെടുത്ത സ്വർണം

63 കിലോഗ്രാം

233 കിലോഗ്രാം

33 കിലോഗ്രാം

115 കിലോഗ്രാം

2018-19

തിരുവനന്തപുരം

കോഴിക്കോട്

കണ്ണൂർ

41 കിലോഗ്രാം

176 കിലോഗ്രാം

3 കിലോഗ്രാം

2017-18

തിരുവനന്തപുരം

കോഴിക്കോട്

10 കിലോഗ്രാം

79 കിലോഗ്രാം

മേൽ പറഞ്ഞിരിക്കുന്ന കണക്കുകൾ പ്രകാരം കഴിഞ്ഞ മൂന്ന് വർഷത്തിനിടെ തിരുവനന്തപുരത്ത് നിന്ന് മാത്രം പിടിച്ചത് 114 കിലോഗ്രാം സ്വർണമാണ്. ഡിസംബർ 2018 ൽ പ്രവർത്തനമാരംഭിച്ച കണ്ണൂർ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തും വ്യാപകമാണ്.

Read Also : എന്താണ് നയതന്ത്ര ബാഗ് ? നയതന്ത്ര ഉദ്യോഗസ്ഥർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ എന്തെല്ലാം ? [24 Explainer]

സംസ്ഥാനത്തിന് ലഭിക്കേണ്ട നികുതിയിനത്തിൽ 3000 കോടി രൂപയുടെ നഷ്ടമാണ് സ്വർണക്കടത്തിലൂടെയുണ്ടാകുന്നതെന്ന് വിഡി സതീശൻ മാർച്ച് 04, 2020 ന് നിയമസഭയിൽ പറഞ്ഞിരുന്നു. 40,000 കോടിയുടെ സ്വർണ വ്യാപാരം മാത്രമാണ് കേരളത്തിൽ നിയമപരമായി നടക്കുന്നത്. ബാക്കി രണ്ട് ലക്ഷം കോടി സ്വർണ വ്യാപാരവും നടക്കുന്നത് അനധികൃതമായാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് വിഡി സതീശൻ അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകിയിരുന്നു. അവതരണത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയിൽ നിന്നറങ്ങിപ്പോയി.

ഒരു കിലോഗ്രാം സ്വർണത്തിൽ നിന്ന് ലഭിക്കുന്നത് 5 ലക്ഷം രൂപയുടെ ലാഭം

നികുതി വെട്ടിക്കാനാണ് സ്വർണം അനധികൃതമായി കടത്തുന്നത്. സ്വർണം വാങ്ങുമ്പോൾ 17% നികുതിയാണ് നൽകേണ്ടത്. ഇതിൽ 10.5% ഇംപോർട്ട് ഡ്യൂട്ടിയാണ്. 3% ജിഎസ്ടി. പ്രളയ സെസ്സ്, വിദ്യാഭ്യാസ സെസ്സ് എന്നിങ്ങനെ ബാക്കിയും. യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് ഒരു കിലോഗ്രാം സ്വർണം കടത്തുമ്പോൾ അഞ്ച് ലക്ഷം രൂപയുടെ ലാഭമാണ് ഉണ്ടാകുന്നത്.

Read Also : നൈജീരിയൻ മന്ത്രി മുതൽ ക്യൂബൻ സിഗാറുകൾ വരെ; നയതന്ത്ര ബാഗിലൂടെ ലോകത്തെ ഞെട്ടിച്ച കയറ്റുമതികൾ

മുൻപ് യാത്രക്കാരിലൂടെയായിരുന്നു സ്വർണക്കടത്ത്. എന്നാൽ കൊവിഡ് പശ്ചാത്തലത്തിൽ യാത്രക്കാരുടെ എണ്ണം കുറഞ്ഞതിനാലാകണം നയതന്ത്ര ബാഗ് വഴി സ്വർണം കടത്തിയതെന്നും ദി ലീഡിനോട് ദുബായിലെ സ്വർണ വ്യാപാരി പറയുന്നു.

Story Highlights 400 Kg Smuggled Gold Seized In Kerala Airports

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here