ഈ ടൈം ട്രാവൽ ലൂപ്പ് ഒക്കെ ഇന്ത്യക്കാർ ഏഴാം നൂറ്റാണ്ടിലെ വിട്ടതാണ്; സംസ്കൃത നാടകം ഉദാഹരിച്ച് ഫേസ്ബുക്ക് പോസ്റ്റ്

ഡാർക്ക് എന്ന ജർമ്മൻ സീരീസ് നമ്മളിൽ പലരും അന്തം വിട്ട് കണ്ടതാണ്. സമയവും ടൈംലൂപ്പും ടൈം ഗ്ലിച്ചും ടൈം ട്രാവലുമൊക്കെ വളരെ ഗംഭീരമായി കൂട്ടിയിണക്കിയ സീരീസിൻ്റെ അവസാന സീസൺ കഴിഞ്ഞ മാസം 27നാണ് റിലീസായത്. എന്നാൽ, ഡാർക്കിനും മുൻപേ ടൈം ട്രാവൽ ലൂപ്പ് ഇന്ത്യക്കാർക്ക് സുപരിചിതമായിരുന്നു എന്നാണ് ഒരു ഫേസ്ബുക്ക് യൂസർ കുറിക്കുന്നത്. ഏഴാം നൂറ്റാണ്ടിൽ ബാണഭട്ടൻ എഴുതിയ കാദംബരി എന്ന സംസ്കൃത നാടകത്തിൽ ടൈം ട്രാവൽ പ്രതിപാദിക്കുന്നുണ്ടെന്നാണ് ഭാഗ്യശ്രീ രവീന്ദ്രൻ എന്ന ഫേസ്ബുക്ക് യൂസർ എഴുതിയിരിക്കുന്നത്.
Read Also : ‘മൂത്തോന്റെ റിലീസിന് മുൻപ് എന്തുകൊണ്ട് പരാതിപ്പെട്ടില്ല; പറ്റിയ സമയം കാത്തിരുന്നത് പോലെ’; ഗീതു മോഹൻദാസ്
ഭാഗ്യശ്രീയുടെ ഫേസ്ബുക്ക് പോസ്റ്റ്:
ഡാർക് കണ്ടു കിളി പോയവരോടും കൂടിയാണ്.
ഈ ടൈം ട്രാവൽ ലൂപ്പ് ഒക്കെ ഇന്ത്യക്കാർ ഏഴാം നൂറ്റാണ്ടിലെ വിട്ടതാണ്. സംശയം ഉണ്ടെങ്കിൽ ബാണഭട്ടൻറെ കാദംബരി എന്ന സംസ്കൃത നാടകം വായിച്ചു നോക്കുക. പറന്ന കിളി കാലാകാലത്തേക്കു ദേശാടനം നടത്തും.
കാദംബരി എക്സ്‌പ്ലൈൻഡ് ഇൻ മലയാളം
വർത്തമാന കാലം (present where story begins) :
ശുദ്രക രാജാവിന് ഒരു തത്തയെ കിട്ടുന്നു. വൈശമ്പായനൻ എന്ന ആ തത്ത ശുദ്രകനു ഒരു കഥ ചൊല്ലിക്കൊടുക്കുന്നു. വൈശമ്പായനന് ആ കഥ പറഞ്ഞു കൊടുക്കുന്നതു ജബാലി മഹർഷി ആണ്.(ജന്മം 3 )
കട്ട് ടു
വൈശമ്പായനൻ പറഞ്ഞ കഥ:
ഉജ്ജയിനിയിലെ താരാപീഡ രാജാവിൻന്റെ മകൻ ചന്ദ്രപീഡനും മന്ത്രി ശുകനാസാൻറെ മകൻ വൈശമ്പായനും ഹിമാലയത്തിലേക്ക് യാത്രയാകുന്നു. അവിടെ വച്ച് ചന്ദ്രപീഡൻ മഹാശ്വേതയെ കണ്ടു മുട്ടുന്നു. മഹാശ്വേതാ സ്വന്തം കഥ പറയുന്നു. (ജന്മം 2 )
കട്ട് ടു
മഹാശ്വേതാ പറഞ്ഞ കഥ:
ലക്ഷ്മിദേവിക്ക് ശ്വേതകേതുവിൽ ജനിച്ച പുണ്ഡരികനിൽ മഹാശ്വേതാ അനുരക്തയാകുന്നു. പുണ്ഡരീകനും തിരിച്ചു താല്പര്യം ഉള്ളതിനാൽ മഹാശ്വേതയുടെ തോഴി തരളിക വശം “എന്റെ പ്രാണൻ താങ്കളുടെ കൈവശം ആണെന്ന്” ലവ് ലെറ്റർ കൊടുത്തു വിടുന്നു. അനുരാഗ വിവശയായി മഹാശ്വേതാ പുണ്ഡരീകനെ കാണാൻ ചെന്നപ്പോൾ കാത്തിരുന്നത് പ്രേമവിവശനായി പുണ്ഡരീകൻ മരണപ്പെട്ടിരുന്നു എന്ന വാർത്തയാണ്. (ജന്മം 1 )
കട്ട് ടു
സ്വന്തം കഥ പറഞ്ഞു കൊടുത്തതിനു ശേഷം ചന്ദ്രപീഡനോട് മഹാശ്വേതാ ബാല്യകാലസഖിയായ കാദംബരിയുടെ കാര്യം സൂചിപ്പിക്കുന്നു. താൻ നിത്യദുഃഖത്തിൽ കേഴുന്നതിനാൽ അവിവാഹിതയായി തുടരുന്ന കാദംബരിയെ സന്ദർശിക്കാൻ മഹാശ്വേതാ ചന്ദ്രപീഡനോട് കൂടെ ചെല്ലുന്നു . കണ്ടമാത്രയിൽ തന്നെ ചന്ദ്രാപീഢനും കാദംബരിയും പ്രണയബദ്ധർ ആകുന്നു. മഹാശ്വേതയെ കാദംബരിയുടെ അടുക്കലെത്തിച്ചശേഷം ചന്ദ്രപീഡൻ തിരിച്ചു പാളയത്തിലെത്തി വൈശമ്പായനോട് ചേരുന്നു.
കട്ട് ടു
എന്നാൽ പിറ്റേദിവസം കാദംബരി വിരഹവേദനയാൽ തപിക്കുകയാണെന്ന സന്ദേശം ലഭിച്ചു ചന്ദ്രപീഡൻ കാദംബരിയെ കാണാനായി തിരിക്കുന്നു. കാദംബരിയും ചന്ദ്രപീഢനും പ്രണയം തുറന്നു പറയുന്നു. എന്നാൽ ഇതേ സമയം തന്നെ താരാപീഡ രാജാവിന്റെ സന്ദേശം ലഭിച്ചു ചന്ദ്രപീഡനു തിരിച്ചു ഉജ്ജയിനിയിലേക്ക് പോകേണ്ടി വരുന്നു. കാദംബരി വീണ്ടും വിരഹവേദനയാൽ തപിക്കുന്നു. വീണ്ടും ചന്ദ്രപീഡനു സന്ദേശം പായുന്നു. ( SMS വാഹകൻ – കേയൂരകൻ : ചുമ്മാ കൊറേ അങ്ങോട്ടും ഇങ്ങോട്ടും ഓടിയതല്ലേ പരാമർശിച്ചേയ്ക്കാം എന്ന് വച്ചു.)
കട്ട് ടു
സ്വന്തം മാനസികാവസ്ഥയും സമാനമായതിനാൽ സുഹൃത്ത് വൈശമ്പായന്റെ സഹായം അഭ്യർത്ഥിക്കാൻ ചന്ദ്രപീഡൻ തീരുമാനിക്കുന്നു. അതിനായി വൈശമ്പായനെ കാണാൻ പുറപ്പെടുന്ന ചന്ദ്രപീഡൻ സൈനികരിൽ നിന്ന് വിചിത്രമായ ഒരു കാര്യം മനസിലാക്കുന്നു. അചോദ തടാകക്കരയിൽ വച്ച് വൈശമ്പായൻ വിഭ്രാന്തി കാണിക്കുകയും തടാകക്കരയിൽ നിന്ന് വിട്ടു പോരാൻ മടിക്കുകയും ചെയ്യുന്നു. ആകുലനായ ചന്ദ്രപീഡൻ വൈശമ്പായനെ തിരഞ്ഞു ഇറങ്ങുന്നു.
കട്ട് ടു
എന്നാൽ , അചോഡ തടാകകരയിൽ വൈശമ്പായനെ ചന്ദ്രപീഡനു കണ്ടെത്താൻ കഴിഞ്ഞില്ല. എന്നാൽ അദ്ദേഹം മഹാശ്വേതയെ കണ്ടുമുട്ടുന്നു. മഹാശ്വേതയിൽ നിന്ന് ഇനിപ്പറയുന്ന കഥ ചന്ദ്രപീഡൻ മനസിലാസീനിലേക്കുന്നു.
കട്ട് ടു
മഹാശ്വേതാ പറഞ്ഞ കഥ -2 :
വിഭ്രാന്തിയിലായ യുവ ബ്രാഹ്മണൻ അലഞ്ഞുതിരിയുന്നത് മഹാശ്വേത കാണുന്നു. എന്നാൽ തന്നോട് വികാരാധീനമായ് സ്നേഹത്തിന്റെ കടന്നു കയറ്റങ്ങൾ നടത്തിയതിനാൽ മഹാശ്വേത കോപത്താൽ യുവ ബ്രാഹ്മണനെ ഒരു തത്തയായ് മാറട്ടെ എന്നു ശപിക്കുന്നു. ഇതു കേട്ട നിമിഷം തന്നെ ചന്ദ്രപീഡൻ ബോധ രഹിതനായി നിലത്തു വീഴുന്നു. മഹാശ്വേതയ്‌ക്കു അതിനു ശേഷം മാത്രമാണ് തൻ ശപിച്ച യുവാവാണ് ചന്ദ്രപീഡൻറെ സുഹൃത്ത് വൈശമ്പായനയെന്ന് മനസ്സിലാകുന്നത്.
കട്ട് ടു
ഈ സീനിലേക്കു കടന്നു വരുന്ന കാദംബരി പ്രിയതമൻ മരിച്ചു എന്ന് കരുതി തകർന്ന ഹൃദയത്തോടെ ശവസംസ്കാരത്തിനു ഉള്ള തയ്യാറെടുപ്പുകൾ നടത്തുന്നു.
കട്ട് ടു
മാനത്തു നിന്നും അശരീരി വരുന്നു. ” മകളെ മഹാശ്വേതേ , പുണ്ഡരികന്റെ മൃതദേഹം എന്റെ ലോകത്തു സേഫ് ആണ്. നിങ്ങൾ ഒന്നായി ചേരുന്നവരെ അവൻ നശ്വരനായി തുടരും. മറുവശത്ത്, ശാപം കാരണം ചന്ദ്രപീഢന്റെ ആത്മാവ് ശരീരം ഉപേക്ഷിച്ചെങ്കിലും പ്രകാശനിർമ്മിതമായ ശരീരം നശ്വരമാണ്. അതിനാൽ ചന്ദ്രാപീഢന്റെ ശരീരം ദഹിപ്പിക്കാൻ കഴിയില്ല ” ( ജന്മം 2 )
കട്ട് ടു
ബാക് ടു പ്രസെന്റ്:
പുണ്ഡരികനായ, വൈശമ്പായൻ ആയി ജന്മമെടുത്ത ശാപം കിട്ടിയ തത്ത താനാണെന്ന് ശുദ്രക രാജാവിനോട് തത്തയായ വൈശമ്പയാൻ വെളിപ്പെടുത്തുന്നു. കൂടാതെ പോയ ജന്മത്തിലെ ചന്ദ്രപീഡൻ ആണ് ശൂദ്രക മഹാരാജാവ് എന്നും വെളിപ്പെടുത്തുന്നു. ഈ രംഗത്തേക്ക് ലക്ഷ്മി ദേവി വന്നു ചന്ദ്രപീഡൻ മറ്റാരുമല്ല ചന്ദ്രഭഗവാൻ ആണെന്ന് വെളിപ്പെടുത്തുന്നു. (ജന്മം 3)
കട്ട് ടു
ചന്ദ്രഭഗവാനും പുണ്ഡരികനും ഒരു പ്രത്യേക സാഹചര്യത്തിൽ പരസ്പരം ശപിക്കുന്നു. അന്യോന്യം പ്രണയത്താപത്തിൽ ഉരുകാൻ ഉള്ള ഈ ശാപം അവസാനിക്കുന്നത് മൂന്നാമത്തെ ജന്മത്തിൽ. ( ജൻമം1 )
കട്ട് ടു
പരസ്പര ശാപത്തിന്റെ കാലാവധി അവസാനിച്ചു. ശുദ്രക രാജാവ് തന്റെ മുൻ ജീവിതത്തിലെ എല്ലാം ഓർമിക്കുന്നു, കാദംബരിയോടുള്ള സ്നേഹത്താൽ തുടിക്കുന്നു. ( ജന്മം 3 )
കട്ട് ടു
ഫിനാലെ എപ്പിസോഡ്:
മഹാശ്വേതയുടെ സന്യാസിമഠത്തിൽ, വസന്തകാലത്തു അവർ ഒന്നിക്കുകയാണ് സുഹൃത്തുക്കലെ … അവർ ഒന്നിക്കുകയാണ്.
കാദംബരിയുടെ കൈ തൊട്ടാണ് ചന്ദ്രപീഡൻ ജീവിതത്തിലേക്ക് തിരികെ വരുന്നത്. ശാപം അവസാനിച്ചതിനാൽ, ശൂദ്രകന്റെ ശരീരം ചന്ദ്രഭഗവാൻ ഉപേക്ഷിക്കുന്നു. തത്തയായി മാറിയ വൈശമ്പായനൻ സ്വർഗത്തിൽ നിന്ന് പുണ്ഡരികൻ ആയി പ്രത്യക്ഷപ്പെടുന്നു . എല്ലാവരും ആനന്ദതുന്തുലിതരാകുന്നു.
ശുഭം ( ജന്മം 3 )
NB: ഭട്ടേട്ടൻസ്(ബാണ) ബ്രില്ലിയൻസ് :
ജന്മങ്ങളിൽ നിന്ന് ടൈം ട്രാവൽ ചെയ്യുമ്പോൾ ആത്മാക്കൾ ഒറ്റക്കല്ല. ചന്ദ്രഭഗവാന്റെ ഭാര്യ രോഹിണി പത്രലേഖയായും പുണ്ഡരീകന്റെ സുഹൃത്ത് കപിഞ്ജല ഇന്ദ്രയുധമെന്ന കുതിരയായും ഇരുവരെയും അനുഗമിക്കുന്നുണ്ട്. ഇതൊക്കെ ലാസ്‌റ് ക്ലൈമാക്സ് ലേ മനസ്സിലാകുള്ളൂ.
നന്ദി
Story Highlights – facebook post about time travel
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here