Advertisement

മാറി നിൽക്കുന്നത് ജീവന് ഭീഷണിയുള്ളതുകൊണ്ട്’; ആത്മഹത്യയിലേക്ക് തള്ളിവിടരുതെന്ന് സ്വപ്‌ന സുരേഷ്

July 9, 2020
Google News 1 minute Read

സ്വർണക്കടത്ത് കേസിൽ പങ്കുള്ളതുകൊണ്ടല്ല മാറി നിൽക്കുന്നതെന്ന് കേസിൽ ആരോപണവിധേയയായ സ്വപ്‌ന സുരേഷ്. ഭയം കൊണ്ടും ജീവന് ഭീഷണിയുള്ളതുകൊണ്ടുമാണ് മാറി നിൽക്കുന്നത്. ഇപ്പോൾ നടക്കുന്നത് മാധ്യമ വിചാരണയാണ്. തന്നെയും കുടുംബത്തേയും ആത്മഹത്യാവക്കിലെത്തിച്ചുവെന്ന് സ്വപ്‌ന ട്വന്റിഫോറിനോട് പ്രതികരിച്ചു.

തനിക്ക് ഉണ്ടാക്കുന്ന ദ്രോഹം തന്നെയും ഭർത്താവിനേയും രണ്ട് മക്കളേയും മാത്രമാണ് ബാധിക്കുക. മറ്റാരെയും ഇത് ബാധിക്കില്ല. ഇതുപോലെയാണ് കാര്യങ്ങളെങ്കിൽ ആത്മഹത്യ ചെയ്യേണ്ടി വരും. തന്റെ പിന്നിൽ മുഖ്യമന്ത്രിയോ സ്പീക്കറോ മറ്റാരുമില്ല. മീഡിയ സത്യം അന്വേഷിക്കണം. തന്നെ ഇങ്ങനെ കൊല്ലരുത്. ഇത് തന്റെ അപേക്ഷയാണെന്നും സ്വപ്‌ന പറഞ്ഞു.

Read Also : ‘ഡിപ്ലോമാറ്റിക് കാർഗോ വന്നിറങ്ങിയതിന്റെ പിറ്റേന്ന് ഞാൻ വിളിച്ചിരുന്നു, എന്നാൽ കേസുമായി ബന്ധമില്ല’: സ്വപ്‌ന സുരേഷിന്റെ ശബ്ദ സന്ദേശം ട്വന്റിഫോറിനോട്

താൻ ഏതൊക്കെ കരാറിൽ പങ്കെടുത്തിട്ടുണ്ടോ എന്ന് മീഡിയക്ക് അന്വേഷിക്കാം. മീഡിയ എല്ലാ കുടുംബത്തെയും നശിപ്പിക്കും. ഇങ്ങനെ ആർക്കോ വേണ്ടി ഇതുപോലെ ഒരുപാട് സ്വപ്നകൾ നശിക്കും. തന്റെ മോൾ എസ്എഫ്ഐ ആണെന്നാണ് മറ്റൊരു വാദം. തന്റെ മോളെ നിങ്ങൾ കണ്ടിട്ടുണ്ടോ? തനിക്ക് സ്പേസ് പാർക്കിൽ കിട്ടുന്നതിനേക്കാൾ കൂടുതൽ യുഎഇ കോൺസുലേറ്റിൽ നിന്ന് കിട്ടുമായിരുന്നു. മുഖ്യന്മാരുടെ കൂടെ ഏത് നൈറ്റ് ക്ലബിലാണ് ഞാൻ പോയതെന്ന് നിങ്ങൾ പറയണം. അങ്ങനെയൊരു സംഭവമുണ്ടായിട്ടില്ലെന്നും സ്വപ്‌ന പറഞ്ഞു.

ജൂലൈ 5നാണ് ഇന്ത്യയിലാദ്യമായി ഡിപ്ലോമാറ്റിക് ബാഗിൽ സ്വർണം കടത്തിയെന്ന വാർത്ത പുറത്തുവരുന്നത്. സ്വർണം ഒളിപ്പിച്ച് കടത്തിയത് യുഎഇ കോൺസുലേറ്റിലേക്കുള്ള പാഴ്സലിലാണ്. സ്റ്റീൽ പൈപ്പുകൾക്കുള്ളിലാണ് സ്വർണം ഉണ്ടായിരുന്നത്. പല ബോക്സുകളിലായി സ്വർണം എത്തിയത് ദുബായിൽ നിന്നാണ്. കസ്റ്റംസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് യുഎഇ കോൺസുലേറ്റ് പിആർഒ സരിത്തിനെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. ഇതിന് പിന്നാലെ സ്വർണക്കടത്തിന്റെ മുഖ്യ ആസൂത്രക ഐ.ടി വകുപ്പിലെ ഉദ്യോഗസ്ഥ സ്വപ്ന സുരേഷാണെന്ന വിവരം പുറത്തുവരികയായിരുന്നു.

Story Highlights Swapna suresh, Gold smuggling

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here