കനത്ത കാറ്റിനെ തുടര്‍ന്ന് വേമ്പനാട്ട് കായലില്‍ വള്ളം മുങ്ങി; മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

കനത്ത കാറ്റിനെ തുടര്‍ന്ന് വേമ്പനാട്ട് കായലില്‍ വീണ്ടും വള്ളം മുങ്ങി. മത്സ്യ ബന്ധനത്തിന് പോയ രണ്ടു വള്ളങ്ങളാണ് മറിഞ്ഞത്. വള്ളത്തില്‍ ഉണ്ടായിരുന്ന അഞ്ചുപേരെയും ജലഗതാഗത വകുപ്പിന്റെ യാത്രബോട്ടിലേ ജീവനക്കാര്‍ രക്ഷപെടുത്തി.

രാവിലെ ഉണ്ടായ അതിശക്തമായ കാറ്റിനെ തുടര്‍ന്നാണ് വള്ളങ്ങള്‍ മറിഞ്ഞത്. കായലില്‍ കനത്ത ഒഴുക്കും ഉണ്ടായിരുന്നു. വിവരമറിഞ്ഞു എത്തിയ ജലഗതാഗത വകുപ്പിലെ ബോട്ട് ജീവനക്കാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

ഇന്നലെയും സമാനമായ രീതിയില്‍ വള്ളം മറിഞ്ഞു അപകടത്തില്‍പെട്ട മത്സ്യ ബന്ധന തൊഴിലാളികളെ മുഹമ്മ ബോട്ട് സ്റ്റേഷനിലേ ജീവനക്കാര്‍ രക്ഷപ്പെടുത്തിയിരുന്നു. മഴയും കാറ്റും ശക്തമായതോടെ വേമ്പനാട്ട് കായലിലെ മത്സ്യ ബന്ധനം സാഹസികമായി മാറിയിരിക്കുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top