തിരുവനന്തപുരം സ്വർണക്കടത്ത്; സിസിടിവി ദൃശ്യങ്ങൾ കസ്റ്റംസിന് നൽകാൻ ഡിജിപിയുടെ നിർദേശം

loknath behra

തിരുവനന്തപുരം സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ട് കസ്റ്റംസ് അധികൃതർ. തിരുവനന്തപുരം വിമാനത്താവള പരിസരത്തെ സിസിടിവി ദൃശ്യങ്ങളാണ് ആവശ്യപ്പെട്ടത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റക്ക് കസ്റ്റംസ് കത്തയച്ചു. ഇതേ തുടർന്ന് ദൃശ്യങ്ങൾ നൽകാൻ സിറ്റി പൊലീസ് കമീഷണർക്ക് ഡിജിപി നിർദേശം നൽകി.

സ്വപ്ന ജോലിചെയ്യുന്ന സ്ഥാപനത്തിലെ ദൃശ്യങ്ങളും ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഇതോടെ നയതന്ത്ര പ്രതിനിധികളും ഉദ്യോഗസ്ഥരും കടത്തുമായി ബന്ധപ്പെട്ടിട്ടുണ്ടോയെന്ന് മനസ്സിലാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. വ്യാഴാഴ്ച വൈകീട്ടോടെ ദൃശ്യങ്ങൾ കൈമാറുമെന്നാണ് സൂചന.

Story Highlights Gold smuggling, loknath behra

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top