കേരളത്തിലെ 12 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്

കേരളത്തിൽ അടുത്ത ദിവസങ്ങളിൽ കാലവർഷം സജീവമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് ഇന്ന് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ തിരുവനന്തപുരം, പാലക്കാട് ജില്ലകൾ ഒഴികെയുള്ള 12 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.
മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ,കാസർഗോഡ് ജില്ലകളിൽ നാളെ യെല്ലോ അലേർട്ടുണ്ട്. ശനിയാഴ്ച്ച അഞ്ച് ജില്ലകളിലും ഞായറാഴ്ച മൂന്ന് ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. പൊതു ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകി.
മണിക്കൂറിൽ പരമാവധി 50 കിമി വരെ വേഗതയിൽ കാറ്റ് വീശാനും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. തൃശൂർ മുതൽ കാസർഗോഡ് വരെയുള്ള വടക്കൻ കേരള തീരത്തും കർണാടക തീരത്തും മത്സ്യ ബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പുണ്ട്.
Story Highlights – yellow alert in 12 districts
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here