മകനൊപ്പം ബോട്ട് യാത്രയ്ക്ക് പോയ ഹോളിവുഡ് നടിയെ തടാകത്തിൽ കാണാതായി

naya rivera

ഹോളിവുഡ് നടിയെ തടാകത്തിൽ കാണാതായി. നടിയും ഗായികയും മോഡലുമായ നയാ റിവേരയെയാണ് കാണാതായത്. നാല് വയസുകാരനായ മകനോടൊപ്പം ബോട്ടിൽ യാത്ര ചെയ്യുന്നതിനിടയിലാണ് സംഭവം. ബുധനാഴ്ചയാണ് നടിക്കായുള്ള തെരച്ചിൽ ആരംഭിച്ചത്.

അമേരിക്കൻ നഗരമായ ലോസ് ആഞ്ജലസ് ഡൗൺടൗണിന് ഏകദേശം 90 കിലോമീറ്റർ വടക്ക് പടിഞ്ഞാറ് ആയി സ്ഥിതി ചെയ്യുന്ന പീരു തടാകത്തിലാണ് നയയെ കാണാതായത്. കാണാതാവുന്നതിന് തൊട്ട് മുൻപ് വരെ മകനോടൊപ്പമുള്ള ചിത്രം നയ സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തിരുന്നു. നടി വെള്ളത്തിൽ മുങ്ങിപ്പോയിരിക്കാമെന്ന് പൊലീസ്.

Read Also : ബൊളീവിയൻ പ്രസിഡന്റിന് കൊവിഡ്

ബുധനാഴ്ച നടി ബോട്ട് വാടകയ്ക്ക് എടുത്തിരുന്നുവെന്ന് കെഎൻബിസി റിപ്പോർട്ട് ചെയ്യുന്നു. മകനെ ലൈഫ് ജാക്കറ്റ് ധരിച്ച നിലയിൽ ബോട്ടിൽ കണ്ടെത്തിയെന്നും വിവരം.

റയാൻ ഡോർസേയാണ് മുൻഭർത്താവ്. ഫോക്‌സ് ചാനലിൽ സംപ്രേക്ഷണം ചെയ്തിരുന്ന മ്യൂസിക്കൽ കോമഡി ഷോയായ ഗ്ലീയുടെ 113 എപ്പിസോഡുകളിൽ അഭിനയിച്ചിരുന്നു നയ റിവേര. ചിയർ ലീഡറിന്റെ കഥാപാത്രമാണ് അവതരിപ്പിച്ചുകൊണ്ടിരുന്നത്. 2009- 2015 വരെയായിരുന്നു ഗ്ലീയുടെ സംപ്രേക്ഷണം.

Story Highlights glee actress naya rivera, missing in lake

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top