ബൊളീവിയൻ പ്രസിഡന്റിന് കൊവിഡ്

bolivian president

ബൊളീവിയൻ പ്രസിഡന്റ് ജെനീന ആനിയെസിന് കൊവിഡ് 19 സ്ഥിരീകരിച്ചു. ലാറ്റിനമേരിക്കൻ രാജ്യമായ ബൊളീവിയയുടെ ഇടക്കാല പ്രസിഡന്റാണ് ജെനീന ആനിയെസ്. പ്രസിഡന്റിന്റെ ക്യാബിനറ്റിലെ നാല് പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു.

കൊവിഡ് പരിശോധനാ ഫലം പോസിറ്റീവ് ആണെന്ന് ജെനീന ട്വീറ്റ് ചെയ്തു. ഐസൊലേഷനിൽ കഴിഞ്ഞ് ജോലി തുടരുമെന്നും ജെനീന. 14 ദിവസത്തെ ക്വാറന്‍റീന് ശേഷം വീണ്ടും കൊവിഡ് പരിശോധനയ്ക്ക് വിധേയയാകുമെന്ന് ജെനീന വിഡിയോയിലൂടെ അറിയിച്ചു.

Read Also : ബ്രസീൽ പ്രസിഡന്റിന് കൊവിഡ് സ്ഥിരീകരിച്ചു

രണ്ടാമത്തെ രാഷ്ട്രീയ നേതാവിനാണ് ലാറ്റിനമേരിക്കയിൽ കൊവിഡ് സ്ഥിരീകരിക്കുന്നത്. നേരത്തെ ബ്രസീലിയൻ പ്രസിഡന്റായ ജൈർ ബോൽസനാരോയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ബ്രസീലിപ്പോൾ കൊവിഡ് കേസുകളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്താണ്.

Story Highlights bolivia, president, covid

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top