തിരുവനന്തപുരം സ്വർണക്കടത്ത്: ഭീകരവാദ ബന്ധമടക്കം അന്വേഷണ പരിധിയിലെന്ന് എൻഐഎ

തിരുവനന്തപുരം സ്വർണക്കടത്തുമായി ബന്ധപ്പെട്ട് വിപുലമായ അന്വേഷണത്തിന് എൻഐഎ. കേസ് ദേശസുരക്ഷ, സാമ്പത്തിക സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ടതെന്ന് എൻഐഎ പറഞ്ഞു.
അന്താരാഷ്ട്ര ബന്ധമുള്ള റാക്കറ്റുകൾ കേസിൽ ഉണ്ട്. ഭീകരവാദ ബന്ധമടക്കം അന്വേഷണ പരിധിയിൽ ഉണ്ടെന്നും ആയുധക്കടത്ത് ഉൾപ്പെടെ സംശയിക്കാമെന്നും എൻഐഎ വ്യക്തമാക്കി. അതേസമയം ഹൈക്കോടതിയിലെ എൻഐഎ അഭിഭാഷകനെതിരെ കസ്റ്റംസ് രംഗത്തെത്തി. എൻഐഎ അഭിഭാഷകൻ സ്വർണക്കടത്തുകാരുടെയും അഭിഭാഷകനാണെന്നും സ്വർണക്കടത്തുകാർക്കായി കോടതിയിൽ തുടർച്ചയായി ഹാജരായതായും കസ്റ്റംസ് പറഞ്ഞു. അഡ്വ. എം.അജയ്‌ക്കെതിരെയാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്.
Read Also : സ്വർണക്കടത്ത് കേസ് എൻഐഎയ്ക്ക്
സ്വർണക്കടത്ത് കേസ് എൻഐഎക്ക് വിട്ടുകൊണ്ട് കേന്ദ്രസർക്കാർ ഇന്നലെയാണ് ഉത്തരവിറക്കിയത്. ദേശസുരക്ഷയെ ഗുരുതരമായി ബാധിച്ചേക്കാവുന്ന ഒരു കേസ് എന്ന നിലയിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതിനെ കാണുന്നത്. അതിന്റെ പശ്ചാത്തലത്തിലാണ് കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറിയിരിക്കുന്നത്.
Story Highlights – NIA, Gold smuggling
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here