പൂന്തുറയിൽ നടന്ന പ്രതിഷേധം രാഷ്ട്രീയ പ്രേരിതം: കടകംപള്ളി സുരേന്ദ്രൻ

kadakampally surendran

പൂന്തൂറയിൽ നടന്ന പ്രതിഷേധം രാഷ്ട്രീയ പ്രേരിതം എന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ജനങ്ങളെ പൊലീസിനെതിരെ തിരിക്കുന്നതിന് ശ്രമമുണ്ടായി. സൂപ്പർ സ്‌പ്രെഡ് ഉണ്ടായ പൂന്തുറയിൽ സമൂഹ വ്യാപനം ഉണ്ടാകുമോ എന്ന് ഭയന്നിരുന്നുവെന്നും മന്ത്രി പറഞ്ഞു.

പ്രതിരോധ ശ്രമങ്ങൾ പരാജയപ്പെടുത്താനുള്ള നീക്കം ജനങ്ങളുടെ ജീവൻ വെച്ചുള്ള വെല്ലുവിളിയെന്നും കടകംപള്ളി. അനാവശ്യമായ സംഘർഷവും ആൾക്കൂട്ടവും ആയിരുന്നു അത്. വളരെ കഷ്ടമായെന്നും ബോധപൂർവം ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് മഹാമാരിയെ തടയുന്നതിനുള്ള ദൗത്യത്തെ പരാജയപ്പെടുത്താൻ ശ്രമമാണെന്നും കടകംപള്ളി.

Read Also : സ്വപ്‌ന സുരേഷ് കീഴടങ്ങില്ലെന്ന് അഭിഭാഷകൻ

അതേസമയം പൂന്തുറയിലെ കൊവിഡ് വ്യാപനത്തിൽ സ്ഥിതി ഗുരുതരമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. പൂന്തുറയിലും മണക്കാടും സൂപ്പർ സ്‌പ്രെഡ് ആണ് ഉണ്ടായിരിക്കുന്നത്. പരിശോധന കർശനമാക്കുമെന്നും മന്ത്രി പറഞ്ഞു. പൂന്തുറയിൽ സംഘർഷമുണ്ടായത് അപകടകരമെന്നും ആരോഗ്യ മന്ത്രി. സംഘർഷമുണ്ടായത് ആരുടെ പ്രേരണയായാലും ഏത് പ്രശ്‌നത്തിന്റെ ഭാഗമായാലും അപകടകരമായ കാര്യമാണെന്ന് മന്ത്രി പറഞ്ഞു. മാസ്‌ക് പോലും ധരിക്കാതെയാണ് പ്രതിഷേധങ്ങൾ നടക്കുന്നത്. ഇത് കൈവിട്ട കളിയാണെന്നും ശൈലജ താക്കീത് നല്‍കി.

ട്രിപ്പിൾ ലോക്ക്ഡൗൺ നിലനിൽക്കുന്ന തിരുവനന്തപുരത്തെ പൂന്തുറയിൽ ജനങ്ങൾ തെരുവിലിറങ്ങി പൊലീസിനെ തടഞ്ഞിരുന്നു. രാവിലെ പത്ത് മണിയോടെയാണ് പൂന്തുറയിൽ നാട്ടുകാർ പൊലീസിനേയും ആരോഗ്യ പ്രവർത്തകരേയും തടഞ്ഞുവച്ചത്. ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ച തിരുവനന്തപുരം നഗരത്തിലെ ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണാണ് പൂന്തുറ. കഴിഞ്ഞ മൂന്ന് ദിവസമായി 160ഓളം പേർക്കാണ് സമ്പർക്കത്തിലൂടെ ഇവിടെ രോഗം പിടിപെട്ടത്.

Story Highlights kadakampally surendran, poonthura, covid, coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top