Advertisement

കോഴിക്കോട് കോര്‍പറേഷനിലെ കണ്ണഞ്ചേരി കണ്ടെയ്ന്‍മെന്റ് സോണ്‍; കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി

July 10, 2020
Google News 2 minutes Read
covid19; Kozhikode

ഉറവിടമറിയാത്ത് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. കോഴിക്കോട് കോര്‍പറേഷനിലെ കണ്ണഞ്ചേരി കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. 12 പേര്‍ക്കാണ് ഇന്ന് ജില്ലയില്‍ പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ ഏഴു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. പുതുതായി കൊവിഡ് സ്ഥിരീകരിച്ച മീഞ്ചന്ത സ്വദേശിനിയായ യുവതിയുടെ രോഗ ഉറവിടം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഉറവിടം വ്യക്തമാകാത്ത സാഹചര്യത്തില്‍ കോഴിക്കോട് കോര്‍പറേഷനിലെ കണ്ണഞ്ചേരി പ്രദേശം കണ്ടെയ്‌മെന്റ് സോണായി പ്രഖ്യാപിച്ചു.

Read Also : എറണാകുളം ജില്ലയില്‍ കൂടുതല്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍

ഉറവിടം അറിയാത്ത രോഗബാധയുള്ളതിനാല്‍ ജില്ലാ ഭരണകൂടം കനത്ത ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കൊവിഡ് രോഗവ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ കൊവിഡ് പരിശോധനകളുടെ എണ്ണം കൂട്ടുമെന്ന് മന്ത്രി ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു. കളക്ടറേറ്റില്‍ നടന്ന കൊവിഡ് അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ദിനംപ്രതി 1,000 പേരുടെ സാമ്പിള്‍ പരിശോധിക്കുന്നതിനാവശ്യമായ സൗകര്യമാണ് ഇതിലേക്കായി ഒരുക്കുന്നത്. പ്രതിദിന സ്രവ പരിശോധന ഫലം കുറഞ്ഞ സമയത്തിനുളളില്‍ ലഭിക്കുന്ന ആന്റിജന്‍ ടെസ്റ്റാണ് നടത്തുകയെന്നും മന്ത്രി വ്യക്തമാക്കി.

Story Highlights Kozhikode Corporation, Kannancherry ,Containment Zone, covid19, coronavirus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here