എറണാകുളം ജില്ലയില്‍ കൂടുതല്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍

covid19 coronavirus More Containment Zones in Ernakulam

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി എറണാകുളം ജില്ലയില്‍ കൂടുതല്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ച 20 പേരില്‍ 15 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെരോഗബാധയുണ്ടായ സാഹചര്യത്തിലാണ് കൂടുതല്‍ പ്രദേശങ്ങളെ കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തിയത്. ഏറ്റവും കൂടുതല്‍ പേര്‍ക്ക് സമ്പര്‍ക്കം മൂലം രോഗം പിടിപെട്ട ആലുവ മുനിസിപ്പാലിറ്റിയിലെ എല്ലാ ഡിവിഷനുകളിലും ഇന്ന് അര്‍ധ രാത്രി മുതല്‍ നിയന്ത്രണങ്ങള്‍ നിലവില്‍ വരും.

Read Also : മഹാമാരിയില്‍ മുക്കിക്കൊല്ലാനുള്ള ദുഷ്ടതയാണ് പ്രതിപക്ഷത്തിനെന്ന് മുഖ്യമന്ത്രി

ഏറ്റവും കൂടുതല്‍ പേര്‍ക്ക് സമ്പര്‍ക്കം മൂലം രോഗം പിടിപെട്ട ആലുവ, കീഴ്മാട് പ്രദേശങ്ങളില്‍ കര്‍ശന ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. 11 കണ്‍ടൈന്മെന്റ്‌സോണുകളാണ് ജില്ലയില്‍ പുതിയതായി പ്രഖ്യാപിച്ചത്. ചെങ്ങമനാട് പഞ്ചായത്തിലെ വാര്‍ഡ് 14, കരുമാല്ലൂര്‍ പഞ്ചായത്തിലെ വാര്‍ഡ് 4, തൃപ്പൂണിത്തുറ നഗരസഭ ഡിവിഷന്‍ 35, ശ്രീമൂലനഗരം പഞ്ചായത്ത് വാര്‍ഡ് 4, എടത്തല പഞ്ചായത്ത് വാര്‍ഡ് 2, വാഴക്കുളം പഞ്ചായത്ത് വാര്‍ഡ് 19, നീലീശ്വരം പഞ്ചായത്ത് വാര്‍ഡ് 13, വടക്കേക്കര പഞ്ചായത്ത് വാര്‍ഡ് 15, കൊച്ചി കോര്‍പ്പറേഷന്‍ വാര്‍ഡ് 66 ഉള്‍പ്പെട്ട ദൊരൈസ്വാമി അയ്യര്‍ റോഡ് എന്നിവയാണ് പുതിയതായി പ്രഖ്യാപിച്ച മറ്റ് കണ്ടെയ്ന്‍മെന്റ് സോണുകള്‍. ഈ പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ നിലവില്‍ വരുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കഴിഞ്ഞ 15 ദിവസത്തിനിടെ 89 പേര്‍ക്കാണ് ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത 14 രോഗികളാണ് ജില്ലയിലുള്ളത്. കണ്ടെയ്‌മെന്റ് സോണുകള്‍ കേന്ദ്രീകരിച്ചുള്ള ക്ലസ്റ്റര്‍ ടെസ്റ്റിംഗിലൂടെ രോഗ വ്യാപന സാധ്യതയുണ്ടോയെന്ന് പരിശോധിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Story Highlights covid19 More Containment Zones in Ernakulam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top