കൊച്ചി നഗരത്തിൽ സമൂഹ വ്യാപനമില്ല; മന്ത്രി വിഎസ് സുനിൽ കുമാർ

കൊച്ചി നഗരത്തിൽ സമൂഹ വ്യാപനമില്ലെന്ന് മന്ത്രി വിഎസ് സുനിൽകുമാർ. കണ്ടെയിൻമെന്റ് സോണുകളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രധാന മാർക്കറ്റുകൾ അടക്കുമെന്നും മന്ത്രി പറഞ്ഞു. 12 പേർക്കാണ് ജില്ലയിൽ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്.

ജില്ലയിൽ സമ്പർക്ക രോഗ ബാധിതരുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ് കൂടുതൽ പ്രദേശങ്ങൾ കൺടൈന്മെന്റ് സോണുകളായി ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചത്. സമ്പർക്കത്തിലൂടെ കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ച ആലുവ, മുളവുകാട്, ചെല്ലാനം എന്നിവിടങ്ങളിൽ ആക്റ്റീവ് സർവെയിലൻസ് പ്രഖ്യാപിച്ചു. ഈ മേഖലകളിൽ സാമ്പിൾ ശേഖരണത്തിനായി പ്രത്യേക ടീമുകളെ നിയോഗിച്ചു.

അതേസമയം, ജില്ലയിൽ സമൂഹ വ്യാപനമില്ലെന്നും ആളുകൾക്കിടയിൽ ജാഗ്രതക്കുറവ് ഉണ്ടാവരുതെന്നും മന്ത്രി പറഞ്ഞു. കണ്ടെയിൻമെന്റ് സോണുകളിൽ ആവശ്യസാധനങ്ങൾ വിൽക്കുന്ന കടകളുടെ സമയം എട്ട് മണി മുതൽ ഒരു മണി വരെ ആക്കി ക്രമീകരിച്ചു. കൂടുതൽ പേരിൽ നിന്നും ക്ലസ്റ്റർ അടിസ്ഥാനത്തിൽ സാമ്പിളുകൾ ശേഖരിക്കും. ഉറവിടമറിയാത്ത ഒൻപത് കേസുകൾ ആണ് ജില്ലയിൽ നിലവിലുള്ളത്.

Story Highlights kochi, not community transmission, minister vs sunil kumar

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top