കൊല്ലത്ത് ടാങ്കർ ലോറി മറിഞ്ഞു

കൊല്ലം ചാത്തന്നൂരിൽ ടാങ്കർ ലോറി മറിഞ്ഞു. ദേശീയപാത 66ലാണ് സംഭവം. മംഗലാപുരത്ത് നിന്ന് പാചക വാതകവുമായി എത്തിയ ടാങ്കറാണ് അപകടത്തിൽപ്പെട്ടത്. ആളപായമില്ല.

വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ ലോറി മറിയുകയായിരുന്നു. ആറ് യൂണിറ്റ് ഫയർഫോഴ്‌സ് സ്ഥലത്ത് എത്തി. വാതകച്ചോർച്ചയില്ലെന്നാണ് വിവരം.

Story Highlights Tanker lorry, accident, kollam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top