തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയത് നയതന്ത്ര ബാഗ് അല്ലെന്ന് യുഎഇ

uae gold

തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്നത് നയതന്ത്ര ബാഗ് അല്ലാ പാഴ്‌സല്‍ മാത്രമാണെന്ന് യുഎഇ. നയതന്ത്ര പരിരക്ഷ പാഴ്‌സലിനില്ലെന്നും ഉദ്യോഗസ്ഥന്റെ വ്യക്തിപരമായ പാഴ്‌സലാണ് വന്നതെന്നും യുഎഇ ഇന്ത്യയെ അറിയിച്ചു.

ഇന്ത്യ നല്‍കിയ കത്തിനുള്ള മറുപടിയായാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കേരളത്തിലേക്ക് എത്തിയിരിക്കുന്നത് നയതന്ത്ര ബാഗേജ് അല്ല. നയതന്ത്ര ബാഗ് പായ്ക്ക് ചെയ്യേണ്ടത് അടക്കമുള്ള നടപടികള്‍ വ്യത്യസ്തമാണ്. ഏതൊക്കെ ആളുകള്‍ക്ക് എങ്ങനെയൊക്കെയാണ് ബാഗേജ് വരേണ്ടത് എന്നത് അടക്കം പ്രത്യേക നടപടിക്രമങ്ങളുണ്ട്.

ഇപ്പോള്‍ തിരുവനന്തപുരത്ത് സ്വര്‍ണം പിടികൂടിയത് നയതന്ത്ര ബാഗ് അല്ലെന്നും യുഎഇ അറിയിച്ചു. ഉദ്യോഗസ്ഥന് എത്തിയ സ്വകാര്യ ബാഗേജില്‍ സ്വര്‍ണം ഒളിപ്പിച്ചുവയ്ക്കുകയും അത് നയന്ത്ര ബാഗേജ് ആണെന്ന് തെറ്റിദ്ധരിപ്പിച്ച് കബളിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് വിവരം.

വിഷയത്തില്‍ ഇന്ത്യ നടത്തുന്ന അന്വേഷണങ്ങള്‍ക്ക് എല്ലാ വിധത്തിലുള്ള പിന്തുണയും നല്‍കുന്നതായും യുഎഇ അംബാസിഡര്‍ അറിയിച്ചു. നയതന്ത്ര ബാഗേജ് എന്ന് ഇനി ഉപയോഗിക്കേണ്ടതില്ലെന്നും യുഎഇ അറിയിച്ചു.

Story Highlights Thiruvananthapuram airport, gold, uae

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top