കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി പിറന്നാൾ ആഘോഷിച്ച് ബിജെപി നേതാവ്; വീഡിയോ

കൊവിഡ് പ്രതിസന്ധിക്കിടെ സാമൂഹിക അകലം, മാസ്‌ക്ക് മുതലായ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി പിറന്നാൾ ആഘോഷം നടത്തി ബിജെപി നേതാവ്. മദ്യവിരുദ്ധ സംസ്ഥാനമായി പ്രഖ്യാപിച്ച ഗുജറാത്തിൽ മദ്യമടക്കം വിതരണം ചെയ്തുകൊണ്ടായിരുന്നു ആഘോഷം. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഗുജറാത്തിലെ മഹിസാഗർ ജില്ലയിലാണ് സംഭവം. ബിജെപി ജില്ലാ കൺവീനർ കൻവാൽ പട്ടേലിന്റെ പിറന്നാൾ ആഘോഷത്തിന്റെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. കൻവാൽ വാൾ കൊണ്ട് കേക്ക് മുറിക്കുന്നതിനിടെ സുഹൃത്ത് മദ്യക്കുപ്പി പൊട്ടിച്ച് മദ്യം ചിതറിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. കൻവാൽ പട്ടേലിന് പുറമെ ബിജെപി ജില്ലാ പ്രസിഡന്റ് യോഗേന്ദ്ര മെഹ്രയും പാർട്ടിയിൽ പങ്കെടുത്തിട്ടുണ്ട്.
നിരവധി പേരാണ് ആഘോഷത്തിൽ പങ്കെടുത്തിരിക്കുന്നത്. പരസ്പരം മദ്യം ചീറ്റിക്കുന്നതും ആർത്ത് വിളിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ഏഴ് പേരെ അറസ്റ്റ് ചെയ്തു.
Story Highlights – BJP leader throws booze party amid corona crisis
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here