അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്ത ചെമ്മീനില്‍ കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതായി ചൈന

അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്ത ചെമ്മീനില്‍ കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതായി ചൈന. ഇന്നലെയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. സൗത്ത് അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്ത ചെമ്മീന്‍ പരിശോധിച്ചപ്പോഴാണ് കൊറോണ വൈറസ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. മൂന്ന് കമ്പനികളില്‍ നിന്ന് എത്തിയ ചെമ്മീനിലാണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഇതോടെ ഈ മൂന്ന് കമ്പനികളില്‍ നിന്നുള്ള ഇറക്കുമതി ചൈന നിര്‍ത്തിവച്ചതായാണ് റിപ്പോര്‍ട്ട്.
ഇറക്കുമതി ചെയ്ത ചെമ്മീനുകള്‍ നശിപ്പിച്ചുകളഞ്ഞിട്ടുണ്ട്. ഇറക്കുമതി ചെയ്യുന്ന സാധനങ്ങളില്‍ കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതോടെ പരിശോധനകള്‍ കൂടുതല്‍ കര്‍ശനമാക്കിയിട്ടുണ്ട്.
Story Highlights – Chinese customs detect coronavirus in frozen South American shrimps
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here