കൊവിഡ് വ്യാപനം; പൂന്തുറയിൽ ക്വിക്ക് റെസ്‌പോൺസ് ടീം രൂപീകരിച്ചു

covid

തിരുവനന്തപുരം പൂന്തുറ പ്രദേശത്ത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി റവന്യൂ- പൊലീസ്-ആരോഗ്യ ഉദ്യോഗസ്ഥരെ ഉൾക്കൊള്ളിച്ച് ക്വിക്ക് റെസ്‌പോൺസ് ടീമിനെ രൂപീകരിച്ചു. തഹസിൽദാറിനും ഇൻസിഡന്റ് കമാഡർക്കും കീഴിലാകും ടീമിന്റെ പ്രവർത്തനം. സംഘം 24 മണിക്കൂർ പ്രവർത്തിക്കുമെന്ന് കളക്ടർ ഡോ.നവജ്യോത് ഖോസ അറിയിച്ചു.

ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണിലേക്കുള്ള ചരക്കുവാഹന നീക്കം, വെള്ളം, വൈദ്യുതി, തുടങ്ങി എല്ലാ പ്രവർത്തനങ്ങളും സംഘം നിരീക്ഷിക്കും. പൊലീസ്, ആരോഗ്യ വകുപ്പ് എന്നിവയിൽ നിന്ന് ഓരോ ഉദ്യോഗസ്ഥൻ സംഘത്തിനൊപ്പം 24 മണിക്കൂറുമുണ്ടാകും. പൂന്തുറ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ആവശ്യമായ ജീവനക്കാരെയും ആംബുലൻസ് അടക്കമുള്ള എല്ലാ സൗകര്യങ്ങളും 24 മണിക്കൂറും പ്രവർത്തിക്കാൻ നിർദേശം നൽകി.

Read Also : സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് പൂന്തുറ മാണിക്യവിളാകം സ്വദേശി

പ്രദേശത്തുള്ള ആശുപത്രികൾ ഒരു കാരണവശാലും ചികിത്സ നിഷേധിക്കാൻ പാടില്ല. കൊവിഡ് രോഗലക്ഷണമുള്ള രോഗികളെത്തിയാൽ അവരെ നിർബന്ധമായും സ്‌ക്രീനിംഗിന് വിധേയരാക്കണം. മൊബൈൽ മാവേലി സ്റ്റോർ, മൊബൈൽ എടിഎം(രാവിലെ 10 മുതൽ 5 വരെ) എന്നിവ പ്രദേശങ്ങളിൽ പ്രവർത്തിക്കും. പൊതുജനങ്ങൾക്ക് ഈ സേവനം ഉപയോഗപ്പെടുത്താം. പ്രദേശത്ത് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് ആവശ്യമായ പൊലീസ് സുരക്ഷ നൽകാൻ ജില്ലാ പൊലീസ് മേധാവിക്ക് നിർദേശം നൽകിയതായും ജില്ലാ കളക്ടർ അറിയിച്ചു.

കഴിഞ്ഞ ദിവസം പൂന്തുറയിൽ ജനങ്ങൾ പ്രതിഷേധം നടത്തിയിരുന്നു. ആരോഗ്യ പ്രവർത്തകരെ ആക്രമിക്കാനും ശ്രമമുണ്ടായി. ഇതിനെതിരെ രൂക്ഷ വിമർശനമാണ് ആരോഗ്യ മന്ത്രി കെ കെ ശൈലജ നടത്തിയത്. കൊവിഡ് സൂപ്പർ സ്‌പ്രെഡ് ഉള്ള പൂന്തുറയിൽ വളരെ വേഗത്തിലാണ് കൊവിഡ് രോഗ വ്യാപനം.

Story Highlights covid 19, poonthura super spread

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top