കൊച്ചി വിമാനത്താവളത്തിലും നയതന്ത്ര ബാഗ് വഴി സ്വര്‍ണക്കടത്ത് നടന്നു ?

കൊച്ചി വിമാനത്താവളത്തിലും നയതന്ത്ര ബാഗ് വഴി സ്വര്‍ണക്കടത്ത് നടന്നതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം മാത്രം കടത്തിയത് 107 കിലോ സ്വര്‍ണമെന്നാണ് സൂചന. ചെറിയ അളവുകളിലാണ് സ്വര്‍ണം കടത്തിയത്. സ്വപ്‌ന ഈ വര്‍ഷം അഞ്ച് തവണ വിദേശയാത്ര നടത്തിയെന്നും ഇതില്‍ രണ്ടുതവണ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഒപ്പമുണ്ടായിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തി. കഴിഞ്ഞ ആറ് മാസമായി സ്വപ്‌ന ഡിആര്‍ഐ നിരീക്ഷണത്തിലുണ്ടായിരുന്നു.

107 കിലോ സ്വര്‍ണം ഈ വര്‍ഷം മാത്രം കൊച്ചി വിമാനത്താവളം വഴി എത്തിയെന്നതാണ് വിവരം. സ്വര്‍ണം ആര്‍ക്കുവേണ്ടിയാണ് എത്തിച്ചതെന്നത് അവ്യക്തമായി തുടരുകയാണ്. വിഐപികള്‍ വിദേശത്തേക്ക് പോവുകയും വരുകയും ചെയ്യുമ്പോള്‍ ഒരു സഹായി ഒപ്പം പോകാറുണ്ട്. ഇവര്‍ ഒരു ഹാന്‍ഡ് ബാഗ് കൈയില്‍ കരുതാറുണ്ട്. ഈ ബാഗ് ഏതെങ്കിലും തരത്തില്‍ സ്വര്‍ണക്കടത്തിന് ഉപയോഗിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ സംശയമുണ്ട്. സ്വര്‍ണം കടത്തുന്നതായി പല തവണ സംശയം തോന്നിയെങ്കിലും ഡിആര്‍ഐ അത് പരിശോധിക്കാന്‍ തയാറായില്ല. നയതന്ത്ര ബന്ധത്തെ ബാധിച്ചേക്കുമെന്നു കരുതിയാണ് ഇത്തരം പരിശോധന നടത്താതിരുന്നത്.

Story Highlights Gold smuggling at Cochin airport through diplomatic bag

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top