‘താൻ സംശയത്തിന്റെ നിഴലിലാണെങ്കിൽ കോടിയേരി ആശങ്കപ്പെടേണ്ട’; കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ

കോടിയേരിക്ക് മറുപടിയുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. താൻ സംശയത്തിന്റെ നിഴലിലാണെങ്കിൽ കോടിയേരി ആശങ്കപ്പെടേണ്ട, കോടിയേരി നോക്കേണ്ടത് സ്വന്തം പാർട്ടിയുടെ കാര്യമാണെന്ന് വി മുരളീധരൻ.


മുഖ്യമന്ത്രിയുടെയും കൂട്ടാളികളുടെയും പിന്തുണയോടെ സ്വർണ്ണക്കടത്ത് നടക്കുന്നത് ഇതാദ്യമാണ്. നയതന്ത്ര ചാനൽ വഴിയാണ് സ്വർണക്കടത്ത് നടന്നത് ഇംഗ്ലീഷ് വായിച്ച് മനസിലാക്കാൻ അറിയാത്തവരെ ഉപദേശകരാക്കിയാലുള്ള അനുഭവമാണ് കോടിയേരിക്ക് വീണ്ടും ഉണ്ടായതെന്നും വി മുരളീധരൻ പറഞ്ഞു. കാസർഗോഡ് ബിജെപി ജില്ലാ ഓഫീസ് ഉദ്ഘാടന പരിപാടിയിൽ ഓൺലൈനായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിയുടെ ഓഫീസിനെ രക്ഷിക്കാൻ ശ്രമിക്കുമ്പോൾ സ്വർണക്കടത്തുകാരിയുടെ വാദമാണ് ഉന്നയിക്കുന്നത്. തരംതാണ ശ്രമങ്ങളിൽ നിന്നും സർക്കാറും, പാർട്ടിയും പിൻമാറണം. കേരള പൊലീസിന്റെ സംഘം എൻഐഎയെ സഹായിക്കുയാണ് വേണ്ടതെന്ന് മനസിലാക്കണമെന്നും വി മുരളീധരൻ പറഞ്ഞു.

Story Highlights kodeyeri balakrishnan, v muraleedharan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top