Advertisement

മലപ്പുറത്ത് ഇന്ന് 42 പേർക്ക് കൂടി കൊവിഡ് രോഗ ബാധ

July 12, 2020
Google News 1 minute Read
covid

മലപ്പുറം ജില്ലയിൽ 42 പേർക്ക് കൂടി ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇവരിൽ 17 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. പൊന്നാനിയിൽ രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇതിൽ 13 പേർക്കും വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരിൽ ശേഷിക്കുന്ന മൂന്ന് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും 22 പേർ വിദേശ രാജ്യങ്ങളിൽ നിന്ന് എത്തിയവരാണ്.

നേരിട്ടുള്ള സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചവർ

ജൂലൈ ഏഴിന് രോഗബാധ സ്ഥിരീകരിച്ച മൂന്നിയൂർ സ്വദേശിയുമായി ബന്ധമുണ്ടായ മൂന്നിയൂർ സ്വദേശി (22),

ജൂലൈ ഒന്നിന് രോഗബാധ സ്ഥിരീകരിച്ച വാഴയൂർ സ്വദേശിനിയുടെ സഹോദരൻ വാഴയൂർ സ്വദേശി (37),

ജൂൺ 19 ന് രോഗബാധ സ്ഥിരീകരിച്ച പാലേമാട് സ്വദേശിയുമായി ബന്ധമുണ്ടായ എടക്കര പാലേമാട് സ്വദേശി (42),

ജൂലൈ ഒന്നിന് രോഗബാധ സ്ഥിരീകരിച്ച ഊർങ്ങാട്ടിരി സ്വദേശിയുമായി ബന്ധമുണ്ടായ ഊർങ്ങാട്ടിരി സ്വദേശി (27)

പൊന്നാനിയിൽ രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ രോഗ ബാധ സ്ഥിരീകരിച്ചവർ,

പൊന്നാനി ഈശ്വരമംഗലം സ്വദേശിയായ ഓട്ടോ ഡ്രൈവർ (40),

പൊന്നാനി ഈശ്വരമംഗലം സ്വദേശിനിയായ വിദ്യാർഥിനി (10),

ലോറി ഡ്രൈവറായ പൊന്നാനി സ്വദേശി (40)

ഹോട്ടൽ തൊഴിലാളിയായ പൊന്നാനി ബീയ്യം സ്വദേശി (46),

ടാക്സി ഡ്രൈവറായ പൊന്നാനി ബീയ്യം സ്വദേശി (29),

നിർമ്മാണ തൊഴിലാളിയായ പൊന്നാനി ബീയ്യം സ്വദേശി (40),

ഓട്ടോ ഡ്രൈവറായ പൊന്നാനി ബീയ്യം സ്വദേശി (35),

സ്‌കൂൾ ലാബ് അസിസ്റ്റന്റ് പൊന്നാനി സ്വദേശി (45),

പൊന്നാനി സ്വദേശിയായ വിദ്യാർഥി (19),

പൊന്നാനി ബീയ്യം സ്വദേശിനിയായ ആശ വർക്കർ (46),

ലോട്ടറി കച്ചവടക്കാരനായ പൊന്നാനി ബീയ്യം സ്വദേശി (57),

പൊന്നാനി ഈശ്വരമംഗലം സ്വദേശിയായ കച്ചവടക്കാരൻ (44),

വീടുകളിൽ ഭക്ഷണ വിതരണം നടത്തുന്ന പൊന്നാനി ബീയ്യം സ്വദേശി (47)

ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തി രോഗബാധ സ്ഥിരീകരിച്ചവർ,

ചെന്നൈയിൽ നിന്നെത്തിയ എ.ആർ. നഗർ കൊളപ്പുറം സ്വദേശി (36),

മൈസൂരിൽ നിന്നെത്തിയ ലോറി ഡ്രൈവർ ചാലിയാർ സ്വദേശി (28)

ബംഗളൂരുവിൽ നിന്നെത്തിയ എടയൂർ കരേക്കാട് സ്വദേശി (59)

വിദേശ രാജ്യങ്ങളിൽ നിന്നെത്തി രോഗബാധ സ്ഥിരീകരിച്ചത്

ദോഹയിൽ നിന്നെത്തിയ മാറഞ്ചേരി സ്വദേശി (32),

അബുദബിയിൽ നിന്നെത്തിയ മാറാക്കര സ്വദേശി (46),

ജിദ്ദയിൽ നിന്നെത്തിയ പെരിന്തൽമണ്ണ സ്വദേശി (49),

ഖത്തറിൽ നിന്നെത്തിയ തെന്നല സ്വദേശി (34),

ജിദ്ദയിൽ നിന്നെത്തിയ നന്നമ്പ്ര സ്വദേശി (50),

റിയാദിൽ നിന്നെത്തിയ തിരൂരങ്ങാടി കച്ചേരിപ്പടി സ്വദേശി (36),

ഖത്തറിൽ നിന്നെത്തിയ എടപ്പാൾ സ്വദേശി (26),

റിയാദിൽ നിന്നെത്തിയ മൂത്തേടം തളിപ്പാടം സ്വദേശിനി (42),

ജിദ്ദയിൽ നിന്നെത്തിയ മഞ്ചേരി മുട്ടിപ്പാലം സ്വദേശി (35),

ജിദ്ദയിൽ നിന്നെത്തിയ മൊറയൂർ സ്വദേശി (65),

ജിദ്ദയിൽ നിന്നെത്തിയ കൊണ്ടോട്ടി സ്വദേശി (55),

ജിദ്ദയിൽ നിന്നെത്തിയ കാവനൂർ സ്വദേശി (28),

ജിദ്ദയിൽ നിന്നെത്തിയ ചീക്കോട് സ്വദേശി (27),

ജിദ്ദയിൽ നിന്നെത്തിയ പൂക്കോട്ടൂർ സ്വദേശി (41),

ജിദ്ദയിൽ നിന്നെത്തിയ താനൂർ മുക്കോല സ്വദേശി (28),

റിയാദിൽ നിന്നെത്തിയ പറപ്പൂർ സ്വദേശിനികളായ 49 വയസുകാരി,

32 വയസുകാരി, റിയാദിൽ നിന്നെത്തിയ കുറുവ പഴമള്ളൂർ സ്വദേശി (38),

റിയാദിൽ നിന്നെത്തിയ തിരൂരങ്ങാടി പന്താരങ്ങാടി സ്വദേശി (51),

റിയാദിൽ നിന്നെത്തിയ എടയൂർ സ്വദേശി (26), റിയാദിൽ നിന്നെത്തിയ പോത്തുകല്ല് പാതാർ സ്വദേശി (36),

ജിദ്ദയിൽ നിന്നെത്തിയ ഒരു ഒഡീഷ സ്വദേശി (41),

Read Also : തൃശൂരിൽ ഇന്ന് 19 പേർക്ക് കൊവിഡ്; 20 പേർ രോഗമുക്തരായി

കൊവിഡ് 19 സ്ഥിരീകരിച്ച് മലപ്പുറം ജില്ലയിൽ ഐസൊലേഷൻ കേന്ദ്രങ്ങളിൽ ചികിത്സയിലായിരുന്ന 15 പേർ കൂടി ഇന്ന് രോഗമുക്തരായി. രോഗബാധിതരായി 524 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. ജില്ലയിൽ ഇതുവരെ 1,006 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്നലെ 976 പേർക്ക് കൂടി പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തി. 41,097 പേരാണ് ഇപ്പോൾ ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. 670 പേർ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുണ്ട്. 38,427 പേർ വീടുകളിലും 2,000 പേർ കൊവിഡ് കെയർ സെന്ററുകളിലുമായി പ്രത്യേക നിരീക്ഷണത്തിലുണ്ട്. ജില്ലയിൽ നിന്ന് ഇതുവരെ 13,633 പേരുടെ സാമ്പിളുകൾ പരിശോധനക്കയച്ചതിൽ 11,617 പേരുടെ ഫലം ലഭിച്ചു. 10,818 പേർക്ക് സ്രവ പരിശോധനയിലൂടെ ഇതുവരെ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തിൽ സമ്പർക്കമുണ്ടായിട്ടുള്ളവർ വീടുകളിൽ പ്രത്യേക മുറികളിൽ നിരീക്ഷണത്തിൽ കഴിയണം. ഈ വിവരം ആരോഗ്യ പ്രവർത്തകരെ അറിയിക്കണം. വീടുകളിൽ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവർക്ക് സർക്കാർ ഒരുക്കിയ കൊവിഡ് കെയർ സെന്ററുകൾ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്നങ്ങളുണ്ടായാൽ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളിൽ പോകരുത്. ജില്ലാതല കൺട്രോൾ സെല്ലിൽ വിളിച്ച് ലഭിക്കുന്ന നിർദേശങ്ങൾ പൂർണമായും പാലിക്കണം. മലപ്പുറം ജില്ലാതല കൺട്രോൾ സെൽ നമ്പറുകൾ: 0483 2737858, 2737857, 2733251, 2733252, 2733253 എന്നിവയാണ്.

Story Highlights covid, malappuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here