ജയത്തിലേക്ക് 200 റൺസ് ദൂരം; വിൻഡീസിനു ബാറ്റിംഗ് തകർച്ച

west indies wickets

ഇംഗ്ലണ്ട്-വെസ്റ്റ് ഇൻഡീസ് മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്. 200 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ വെസ്റ്റ് ഇൻഡീസിന് ഇതുവരെ 3 വിക്കറ്റുകൾ നഷ്ടമായിക്കഴിഞ്ഞു. 35 റൺസ് മാത്രമാണ് ഇതുവരെ വിൻഡീസിനു കണ്ടെത്താനായത്. രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ലണ്ട് 313നു പുറത്തായിരുന്നു.

Read Also : ഇംഗ്ലണ്ട്-വെസ്റ്റ് ഇൻഡീസ് പരമ്പര: ടോസിനിടെ ഹസ്തദാനം ചെയ്ത് ഹോൾഡർ; അബദ്ധം മനസ്സിലാക്കി ചിരി: വീഡിയോ

നാലാം ദിനം കളി അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് 8 വിക്കറ്റ് നഷ്ടത്തിൽ 284 എന്ന നിലയിലായിരുന്നു. 29 റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ ഇംഗ്ലണ്ടിൻ്റെ എല്ലാവരും പുറത്തായി. മാർക്ക് വുഡ് (2), ജോഫ്ര ആർച്ചർ (23) എന്നിവരുടെ വിക്കറ്റുകൾ ആദ്യ സെഷനിൽ തന്നെ നഷ്ടമായതോടെ ഇംഗ്ലണ്ട് 313 റൺസിന് ഇന്നിംഗ്സ് അവസാനിച്ചു. ആകെ ലീഡ് 199. 5 വിക്കറ്റ് നേട്ടം കുറിച്ച ഷാനോൺ ഗബ്രിയേലാണ് ഇംഗ്ലണ്ടിനെ ചുരുട്ടിക്കെട്ടിയത്.

Read Also : ജേസൻ ഹോൾഡറിന് 6 വിക്കറ്റ്; കരിയർ ബെസ്റ്റ്: ഇംഗ്ലണ്ട് 204നു പുറത്ത്

മറുപടി ബാറ്റിംഗിൽ ജോഫ്ര ആർച്ചറാണ് വിൻഡീസിന് ആദ്യ പ്രഹരമേല്പിച്ചത്. 4ആം ഓവർ അവസാനിച്ചപ്പോൾ ജോൺ കാംപ്ബെൽ പരുക്കേറ്റ് പുറത്തു പോയി. ആർചറുടെ യോർക്കർ കാലിൽ ഇടിച്ചതായിരുന്നു കാരണം. പിന്നാലെ ആറാം ഓവറിൽ 4 റൺസെടുത്ത ക്രെയ്ഗ് ബ്രാത്‌വെയ്റ്റും ആർച്ചറുടെ ഇരയായി. ബ്രാത്‌വെയ്റ്റിനെ ആർച്ചർ ക്ലീൻ ബൗൾഡാക്കുകയായിരുന്നു. ക്രീസിലെത്തിയത് ഷായ് ഹോപ്പ്. തൻ്റെ അടുത്ത ഓവറിൽ ഷമാർ ബ്രൂക്സും (0) ആർച്ചറിനു മുന്നിൽ കീഴടങ്ങി. നന്നായി തുടങ്ങിയ ഷായ് ഹോപ്പിൻ്റെ (9) വിക്കറ്റ് പിഴുത മാർക്ക് വുഡും വിക്കറ്റ് കോളത്തിൽ ഇടം നേടി.

അവസാന ദിവസം ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ 3 വിക്കറ്റ് നഷ്ടത്തിൽ 35 റൺസ് ആണ് നേടിയിരിക്കുന്നത്. മത്സരത്തിൽ ഇനി രണ്ട് സെഷനുകൾ ബാക്കി നിൽക്കെ 165 റൺസ് കൂടി നേടിയാലേ വിൻഡീസിനു വിജയിക്കാനാവൂ. റോസ്റ്റൻ ചേസ് (12), ജെർമൈൻ ബ്ലാക്ക്‌വുഡ് (1) എന്നിവരാണ് ക്രീസിൽ.

Story Highlights west indies lost 3 wickets for 35 runs against england

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top