Advertisement

ഇംഗ്ലണ്ട്-വെസ്റ്റ് ഇൻഡീസ് പരമ്പര: ടോസിനിടെ ഹസ്തദാനം ചെയ്ത് ഹോൾഡർ; അബദ്ധം മനസ്സിലാക്കി ചിരി: വീഡിയോ

July 9, 2020
Google News 2 minutes Read
jason holder viral video

കൊവിഡ് ഇടവേളക്ക് ശേഷം ആദ്യമായി ക്രിക്കറ്റ് തിരികെ എത്തിയിരിക്കുകയാണ്. വെസ്റ്റ് ഇൻഡീസിൻ്റെ ഇംഗ്ലണ്ട് പര്യടനം പുരോഗമിക്കുകയാണ്. പര്യടനത്തിലെ ആദ്യ ടെസ്റ്റിൻ്റെ ഒന്നാം ഇന്നിംഗ്സിൽ ഇംഗ്ലണ്ടിനെ 204 റൺസിനു പുറത്താക്കിയ വെസ്റ്റ് ഇൻഡീസ് ആണ് മത്സരം നിയന്ത്രിക്കുന്നത്. കൊവിഡ് നിർദ്ദേശങ്ങളൊക്കെ അനുസരിച്ചാണ് മത്സരം. താരങ്ങൾ തമ്മിൽ ഹസ്തദാനം നടത്തരുതെന്നും ബൗളർമാർ പന്തിനു തിളക്കം കൂട്ടാൻ തുപ്പൽ ഉപയോഗിക്കരുത് എന്നുമൊക്കെയുള്ള നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നുണ്ട്.

Read Also : ജേസൻ ഹോൾഡറിന് 6 വിക്കറ്റ്; കരിയർ ബെസ്റ്റ്: ഇംഗ്ലണ്ട് 204നു പുറത്ത്

എന്നാൽ, ഈ നിർദ്ദേശങ്ങൾ ക്ഷണനേരത്തേക്ക് വിൻഡീസ് ക്യാപ്റ്റൻ ജേസൻ ഹോൾഡർ മറന്നു. സംഭവം ഇന്നലെ ടോസിനിടയിലാണ്. ടോസ് ഇട്ടതിനു ശേഷം സാധാരണ രീതിയിൽ ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് കൈ ചുരുട്ടി നീട്ടി. ഇത് ഹസ്തദാനമാണെന്ന് തെറ്റിദ്ധരിച്ച ഹോൾഡർ സാധാരണ രീതിയിൽ കൈ നീട്ടി. ഉടൻ തന്നെ അബദ്ധം മനസ്സിലാക്കിയ താരം കൈ പിൻവലിക്കുകയും ഇരുവരും സംഭവം ചിരിച്ച് ഒഴിവാക്കുകയും ചെയ്തു.

6 വിക്കറ്റെടുത്ത വിൻഡീസ് ക്യാപ്റ്റൻ ജേസൻ ഹോൾഡറും നാലു വിക്കറ്റ് വീഴ്ത്തിയ ഷാനോൻ ഗബ്രിയേലും ചേർന്നാണ് ഇംഗ്ലണ്ടിനെ ഒന്നാം ഇന്നിംഗ്സിൽ തകർത്തത്. 43 റൺസെടുത്ത ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് ആണ് ഇംഗ്ലണ്ടിൻ്റെ ടോപ്പ് സ്കോറർ. ജോസ് ബട്‌ലർ 35 റൺസെടുത്തു.

Read Also : വെസ്റ്റ് ഇൻഡീസിനെതിരെ ഇംഗ്ലണ്ട് പതറുന്നു; അഞ്ച് വിക്കറ്റ് നഷ്ടം

മറുപടി ബാറ്റിംഗിനിറങ്ങിയ വിൻഡീസ് 19.3 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 57 റൺസെടുത്ത് നിൽക്കെ വെളിച്ചം മോശമായതിനെ തുടർന്ന് കളി നിർത്തുകയായിരുന്നു. ക്രെയ്ഗ് ബ്രാത്‌വെയ്റ്റ് 20 റൺസെടുത്തും ഷായ് ഹോപ്പ് 3 റൺസെടുത്തും പുറത്താവാതെ നിൽക്കുകയാണ്. 28 റൺസെടുത്ത ജോൺ കാമ്പ്‌ബെല്ലിനെ ജെയിംസ് ആൻഡേഴ്സൺ വിക്കറ്റിനു മുന്നിൽ കുരുക്കി.

Story Highlights jason holder toss viral video

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here