Advertisement

വെസ്റ്റ് ഇൻഡീസിനെതിരെ ഇംഗ്ലണ്ട് പതറുന്നു; അഞ്ച് വിക്കറ്റ് നഷ്ടം

July 9, 2020
Google News 2 minutes Read
england vs west indies score update

കൊവിഡ് ഇടവേളക്ക് ശേഷം നടന്ന ആദ്യ രാജ്യാന്തര മത്സരത്തിൽ ഇംഗ്ലണ്ടിന് ബാറ്റിംഗ് തകർച്ച. വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ആദ്യ ടെസ്റ്റിൻ്റെ ഒന്നാം ഇന്നിംഗ്സിൽ ഇംഗ്ലണ്ടിന് അഞ്ച് വിക്കറ്റുകൾ നഷ്ടമായിക്കഴിഞ്ഞു. മൂന്ന് വിക്കറ്റുകൾ ഷാനോൻ ഗബ്രിയേലാണ് നേടിയത്. ബാക്കിയുള്ള രണ്ട് വിക്കറ്റ് ക്യാപ്റ്റൻ ജേസൻ ഹോൾഡറും നേടി.

Read Also : മോശം കാലാവസ്ഥ; ഇംഗ്ലണ്ട്-വെസ്റ്റ് ഇൻഡീസ് മത്സരത്തിന്റെ ടോസ് വൈകുന്നു

മഴയിൽ കുതിർന്ന ആദ്യ ദിനത്തിൽ 17.4 ഓവറുകൾ മാത്രമാണ് എറിയാനായത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ആദ്യ ദിനം അവസാനിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 35 റൺസ് മാത്രമാണ് എടുത്തിരുന്നത്. രണ്ടാം ഓവറിൽ തന്നെ ഡോമിനിക് സിബ്ലിയെ ഷാനോൻ ഗബ്രിയേൽ പുറത്താക്കി. സിബ്ലിയും ഇംഗ്ലണ്ടും ഒരു റൺ പോലും സ്കോർ ചെയ്തിരുന്നില്ല. തുടർന്ന് റോറി ബേൺസ് ജോ ഡെൻലി സഖ്യം ഏറെ നഷ്ടങ്ങളില്ലാതെ പിടിച്ചു നിന്നു. രണ്ടാം ദിനത്തിൻ്റെ തുടക്കത്തിൽ തന്നെ രണ്ടാം വിക്കറ്റ് വീണു. ജോ ഡെൻലിയെ (18) ക്ലീൻ ബൗൾഡാക്കിയ ഗബ്രിയേൽ ഇംഗ്ലണ്ടിനെ വീണ്ടും അപകടത്തിലേക്ക് തള്ളിയിട്ടു. 26ആം ഓവറിൽ റോറി ബേൺസും (30) പുറത്തായി. മികച്ച രീതിയിൽ ബാറ്റ് ചെയ്തു കൊണ്ടിരുന്ന റോറിയെയും ഗബ്രിയേൽ തന്നെയാണ് വീഴ്ത്തിയത്.

Read Also : കൊവിഡ് ഇടവേളക്ക് ശേഷമുള്ള ക്രിക്കറ്റ്; ഇംഗ്ലണ്ട്-വെസ്റ്റ് ഇൻഡീസ് പരമ്പരക്ക് നാളെ തുടക്കം

34ആം ഓവറിൽ സാക്ക് ക്രോളി (10), 38ആം ഓവറിൽ ഒലി പോപ്പ് (12) എന്നിവരെ പുറത്താക്കിയ ജേസൻ ഹോൾഡറും വിക്കറ്റ് കോളത്തിൽ ഇടം പിടിച്ചു. 42 ഓവർ അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് 5 വിക്കറ്റ് നഷ്ടത്തിൽ 100 എന്ന നിലയിലാണ്. 20 റൺസെടുത്ത് ബെൻ സ്റ്റോക്സും 4 റൺസെടുത്ത് ജോസ് ബട്‌ലറുമാണ് ക്രീസിൽ.

Story Highlights : england vs west indies score update

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here