Advertisement

അനായാസം വിൻഡീസ്; ജയം 4 വിക്കറ്റിന്

July 12, 2020
Google News 2 minutes Read
west indies won against england

ഇംഗ്ലണ്ട് പര്യടനത്തിലെ ആദ്യ ടെസ്റ്റിൽ വെസ്റ്റ് ഇൻഡീസിന് അനായാസ ജയം. കൊവിഡ് ഇടവേളക്ക് ശേഷം ആദ്യമായി നടന്ന രാജ്യാന്തര മത്സരത്തിൽ 4 വിക്കറ്റിനാണ് വിൻഡീസ് ഇംഗ്ലണ്ടിനെ തറപറ്റിച്ചത്. 200നു ശേഷം ഇംഗ്ലണ്ടിൽ വെസ്റ്റ് ഇൻഡീസിൻ്റെ രണ്ടാം ടെസ്റ്റ് ജയം മാത്രമാണ് ഇത്. 95 റൺസെടുത്ത ജെർമൈൻ ബ്ലാക്ക്‌വുഡ് ആണ് വിൻഡീസ് ജയത്തിനു ചുക്കാൻ പിടിച്ചത്. ഇംഗ്ലണ്ടിനായി ജോഫ്ര ആർച്ചർ മൂന്നു വിക്കറ്റ് വീഴ്ത്തി.

Read Also : ജയത്തിലേക്ക് 200 റൺസ് ദൂരം; വിൻഡീസിനു ബാറ്റിംഗ് തകർച്ച

200 റൺസ് വിജയലക്ഷ്യവുമാണ് വിൻഡീസ് അഞ്ചാം ദിനം ഇറങ്ങിയത്. എന്നാൽ, ആദ്യ സെഷനിൽ ഇംഗ്ലണ്ട് വെസ്റ്റ് ഇൻഡീസിനെ വിറപ്പിച്ചു. ജോഫ്ര ആർച്ചറാണ് ആദ്യ പ്രഹരമേല്പിച്ചത്. 4ആം ഓവർ അവസാനിച്ചപ്പോൾ ജോൺ കാംപ്ബെൽ പരുക്കേറ്റ് പുറത്തു പോയി. ആർചറുടെ യോർക്കർ കാലിൽ ഇടിച്ചതായിരുന്നു കാരണം. പിന്നാലെ ആറാം ഓവറിൽ 4 റൺസെടുത്ത ക്രെയ്ഗ് ബ്രാത്‌വെയ്റ്റും ആർച്ചറുടെ ഇരയായി. ബ്രാത്‌വെയ്റ്റിനെ ആർച്ചർ ക്ലീൻ ബൗൾഡാക്കുകയായിരുന്നു. ക്രീസിലെത്തിയത് ഷായ് ഹോപ്പ്. തൻ്റെ അടുത്ത ഓവറിൽ ഷമാർ ബ്രൂക്സും (0) ആർച്ചറിനു മുന്നിൽ കീഴടങ്ങി. നന്നായി തുടങ്ങിയ ഷായ് ഹോപ്പിൻ്റെ (9) വിക്കറ്റ് പിഴുത മാർക്ക് വുഡും വിക്കറ്റ് കോളത്തിൽ ഇടം നേടി.

അടുത്ത വിക്കറ്റ് വീഴുന്നത് ആകെ വിജയ ലക്ഷ്യം കൃത്യം പകുതിയായി കുറഞ്ഞപ്പോഴാണ്. സ്കോർ ബോർഡിൽ കൃത്യം 100 റൺസ് ആയപ്പോൾ റോസ്റ്റൺ ചേസ് മടങ്ങി. 37 റൺസെടുത്ത ചേസിനെ ആർച്ചർ വിക്കറ്റ് കീപ്പറ്റ് ജോസ് ബട്‌ലറുടെ കൈകളിൽ എത്തിച്ചു. 73 റൺസാണ് നാലാം വിക്കറ്റിൽ ജെർമൈൻ ബ്ലാക്ക്‌വുഡ്- റോസ്റ്റൺ ചേസ് സഖ്യം സ്കോർബോർഡിലേക്ക് കൂട്ടിച്ചേർത്തത്. അഞ്ചാം വിക്കറ്റിൽ വീണ്ടും ഒരു മികച്ച കൂട്ടുകെട്ട്. ബ്ലാക്ക്‌വുഡിനൊപ്പം 68 റൺസ് കൂട്ടിച്ചേർത്ത ഷെയിൻ ഡൊവ്റിച്ച് (20) ബെൻ സ്റ്റോക്സിൻ്റെ പന്തിൽ ജോസ് ബട്‌ലറുടെ കൈകളിൽ അവസാനിച്ചു.

Read Also : ജേസൻ ഹോൾഡറിന് 6 വിക്കറ്റ്; കരിയർ ബെസ്റ്റ്: ഇംഗ്ലണ്ട് 204നു പുറത്ത്

21 റൺസ് കൂടി നേടിയപ്പോൾ വിൻഡീസിന് ആറാം വിക്കറ്റ് നഷ്ടമായി. വളരെ മികച്ച രീതിയിൽ ബാറ്റ് ചെയ്തു കൊണ്ടിരുന്ന ജെർമൈൻ ബ്ലാക്ക്‌വുഡിനെ സ്റ്റോക്സിൻ്റെ പന്തിൽ ജെയിം ആൻഡേഴ്സൺ പിടികൂടി. 95 റൺസെടുത്താണ് താരം മടങ്ങിയത്. ബ്ലാക്ക്‌വുഡ് പുറത്തായതിനു പിന്നാലെ റിട്ടയർഡ് ഹർട്ട് ആയ ജോൺ കാംപ്‌ബെൽ വീണ്ടും എത്തി. അപരാജിതമായ ഏഴാം വിക്കറ്റ് കൂട്ടുകെട്ടിൽ ക്യാപ്റ്റൻ ജേസൻ ഹോൾഡറുമായി ചേർന്ന് കാംപ്ബെൽ വിൻഡീസിനു ജയം സമ്മാനിച്ചു.

Story Highlights west indies won against england

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here