കോഴിക്കോട് ഇന്ന് 16 പേര്‍ക്ക് കൂടി കൊവിഡ് ; എട്ടുപേര്‍ക്ക് രോഗമുക്തി

കോഴിക്കോട് ജില്ലയില്‍ ഇന്ന് 16 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ 170 കോഴിക്കോട് സ്വദേശികളാണ് കോവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്. കൊവിഡ് ചികിത്സയിലുണ്ടായിരുന്ന എട്ടു പേരാണ് ഇന്ന് ജില്ലയില്‍ രോഗമുക്തി നേടിയത്. ചികിത്സയില്‍ കഴിയുന്ന കോഴിക്കോട് സ്വദേശികളില്‍ 52 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും 96 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും, കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി.സിയില്‍ 14 പേരും, മൂന്ന് പേര്‍ കണ്ണൂരിലും, മൂന്ന് പേര്‍ മലപ്പുറത്തും, ഒരാള്‍ തിരുവനന്തപുരത്തും, ഒരാള്‍ എറണാകുളത്തും ചികിത്സയിലാണ്.

രണ്ട് തിരുവനന്തപുരം സ്വദേശികള്‍, ഒരു തമിഴ്‌നാട് സ്വദേശി, ഒരു മലപ്പുറം സ്വദേശി, മൂന്ന് പത്തനംതിട്ട സ്വദേശികള്‍, ഒരു കാസര്‍ഗോഡ് സ്വദേശി ഒരു കൊല്ലം സ്വദേശി, ഒരു ആലപ്പുഴ സ്വദേശി കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലും, ഒരു തിരുവനന്തപുരം സ്വദേശിയും, ഒരു തൃശൂര്‍ സ്വദേശി, ഒരു കൊല്ലം സ്വദേശിയും ഒരു മലപ്പുറം സ്വദേശിയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സയിലാണ്.

Read Also : എറണാകുളത്ത് ഇന്ന് 15 പേര്‍ക്ക് കൂടി കൊവിഡ് ; അഞ്ചുപേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ

ഇന്ന് പോസിറ്റീവ് ആയവര്‍

1) തലക്കുളത്തൂര്‍ സ്വദേശിനി (45).ജൂലൈ 3ന് പോസിറ്റീവായ കുണ്ടായിത്തോട് സ്വദേശിയുടെ ഓഫീസ് സ്റ്റാഫാണ്. സമ്പര്‍ക്കത്തിലുള്ളവര്‍ക്കുള്ള പ്രത്യേക സ്രവപരിശോധന ജൂലൈ 8 ന് ഫറോക്ക് താലൂക്കാശുപത്രിയില്‍ നടത്തി. പരിശോധന ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി കോഴിക്കോട് എഫ്.എല്‍.ടി.സി യിലേയ്ക്ക് മാറ്റി.

2,3) വില്യാപ്പള്ളി സ്വദേശികളായ (50),(45) വയസുള്ള ദമ്പതികള്‍. ജൂലൈ 8 ന് പനിയെ തുടര്‍ന്ന് വടകര ജില്ലാ ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തി. സ്രവം പരിശോധനയ്ക്ക് എടുത്തു. പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി കോഴിക്കോട് എഫ്.എല്‍.ടി.സിയിലേയ്ക്ക് മാറ്റി.

4) കോഴിക്കോട് കോര്‍പറേഷന്‍ ചെറുവണ്ണൂര്‍ സ്വദേശി (27). ജൂലൈ 3 ന് പോസിറ്റീവായ കുണ്ടായിത്തോട് സ്വദേശിയുടെ സമ്പര്‍ക്കത്തില്‍ വന്നയാള്‍. സമ്പര്‍ക്കത്തില്‍ വന്നവര്‍ക്കായുള്ള പ്രത്യേക സ്രവപരിശോധന ജൂലൈ 8 ന് ഫറോക്ക് താലൂക്കാശുപത്രിയില്‍ നടത്തി. പരിശോധന ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി കോഴിക്കോട് എഫ്.എല്‍.ടി.സി യിലേയ്ക്ക് മാറ്റി.

5) മരുതോങ്കര സ്വദേശി (34). ജൂണ്‍ 28 ന് ബഹ്‌റൈനില്‍ നിന്നും വിമാനമാര്‍ഗം കൊച്ചിയിലെത്തി. അവിടെ നിന്നും ചങ്ങരോത്ത് പഞ്ചായത്തിലുള്ള വീട്ടില്‍ എത്തി നിരീക്ഷണത്തിലായിരുന്നു. ജൂലൈ 10 ന് പേരാമ്പ്ര താലൂക്കാശുപത്രിയില്‍ വച്ച് സ്രവം പരിശോധനയ്ക്ക് നല്‍കി. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി കോഴിക്കോട് എഫ്.എല്‍.ടി.സി യിലേയ്ക്ക് മാറ്റി.

6) ചാലപ്പുറം സ്വദേശി (61). ജൂലൈ 8 ന് സ്രവപരിശോധന നടത്തി പോസിറ്റീവായ മീഞ്ചന്ത സ്വദേശിയുടെ സമ്പര്‍ക്കത്തില്‍ വന്നയാള്‍. ജൂലൈ 10 ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി സ്രവം പരിശോധനയ്ക്ക് എടുത്തു. പരിശോധന ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് ചികിത്സയിലാണ്.

7,8) വടകര സ്വദേശി (46), മകന്‍ (14). ജൂലൈ 8 ന് പനിയെ തുടര്‍ന്ന് വടകര ജില്ലാ ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തി. സ്രവം പരിശോധനയ്ക്ക് എടുത്തു. പോസിറ്റീവായതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി കോഴിക്കോട് എന്‍.ഐ.ടിയിലെ എഫ്.എല്‍.ടി.സിയിലേയ്ക്ക് മാറ്റി.

9) കോഴിക്കോട് കോര്‍പറേഷനിലെ നല്ലളം സ്വദേശി, സന്നദ്ധപ്രവര്‍ത്തകന്‍ (34). സന്നദ്ധപ്രവര്‍ത്തകര്‍ക്കുള്ള പ്രത്യേക സ്രവപരിശോധന ജൂലൈ 8 ന് ഫറോക്ക് താലൂക്കാശുപത്രിയില്‍ നടത്തി. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി കോഴിക്കോട് എഫ്.എല്‍.ടി.സി യിലേയ്ക്ക് മാറ്റി.

10) ചോറോട് സ്വദേശി (59). ജൂണ്‍ 28 ന് മഹാരാഷ്ട്രയില്‍ നിന്നും ചരക്കുമായി എറണാകുളത്ത് എത്തിയ ലോറി ഡ്രൈവര്‍. തുടര്‍ന്ന് അവിടെ നിന്നും വടകര എത്തി കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് ജൂലൈ 10 ന് വടകര ജില്ലാ ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തി. സ്രവം പരിശോധനയ്ക്ക് എടുത്തു. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി കോഴിക്കോട് എഫ്.എല്‍.ടി.സി യിലേയ്ക്ക് മാറ്റി.

11) എടച്ചേരി സ്വദേശി (37). ജൂലൈ 4 ന് ഖത്തറില്‍ നിന്നും വിമാനമാര്‍ഗം കോഴിക്കോട് എത്തി. തുടര്‍ന്ന് ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. ജൂലൈ 10 ന്് വടകര ജില്ലാ ആശുപത്രിയില്‍ എത്തി. സ്വമേധയ സ്രവം പരിശോധനയ്ക്ക് നല്‍കി. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി കോഴിക്കോട് എഫ്.എല്‍.ടി.സി യിലേയ്ക്ക് മാറ്റി.

12) പേരാമ്പ്ര സ്വദേശിനിയായ തിരൂരങ്ങാടി താലൂക്കാശുപത്രിയിലെ ജീവനക്കാരി (42). ജൂലൈ 3 വരെ ജോലിയിലായിരുന്നു. ജൂലൈ 8 ന് തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ നിന്നും സ്രവം പരിശോധനയ്ക്ക് എടുത്തു. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

13) ചാത്തമംഗലം സ്വദേശിയായ സൈനികന്‍ (27). ജൂണ്‍ 27 ന് ജമ്മുവില്‍ നിന്നും വിമാനമാര്‍ഗം ഡല്‍ഹി വഴി കൊച്ചിയിലെത്തി. അവിടെ നിന്നും ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. ജൂലൈ 11 ന്് സ്വമേധയ സ്രവം പരിശോധനയ്ക്ക് നല്‍കി. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി കോഴിക്കോട് എന്‍.ഐ.ടിയിലെ എഫ്.എല്‍.ടി.സി യിലേയ്ക്ക് മാറ്റി.

14) മണിയൂര്‍ സ്വദേശി (37). ജൂലൈ 13 ന് റിയാദില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിലെത്തി. റാപ്പിഡ് ടെസ്റ്റ് പോസിറ്റീവായതിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ നിന്നും സ്രവം പരിശോധനയ്‌ക്കെടുത്തു. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി തിരുവനന്തപുരത്തെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലേയ്ക്ക് മാറ്റി.

15) കായക്കൊടി സ്വദേശി (40) ജൂലൈ 8 ന്് ബംഗളൂരുവില്‍ നിന്നും കാറില്‍ മുത്തങ്ങ വഴി വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. യാത്രാമധ്യേ മുത്തങ്ങ ചെക്ക് പോസ്റ്റില്‍ സ്രവ പരിശോധനയ്ക്കായി എടുത്തു. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ജൂലൈ 11 ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

16) കുരുവട്ടൂര്‍ സ്വദേശി (38). ജൂലൈ 9 ന്് ബംഗളൂരുവില്‍ നിന്നും കാറില്‍ മുത്തങ്ങ വഴി വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. യാത്രാമധ്യേ മുത്തങ്ങ ചെക്ക് പോസ്റ്റില്‍ സ്രവ പരിശോധനയ്ക്കായി എടുത്തു. ഫലം പോസിറ്റീവ് ആയതിനെ പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി കോഴിക്കോട് എഫ്.എല്‍.ടി.സി യിലേയ്ക്ക് മാറ്റി.

ഇന്ന് രോഗമുക്തി നേടിയവര്‍

മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന തിരുവനന്തപുരം സ്വദേശി (31), തൂണേരി സ്വദേശിയായ രണ്ട് വയസുള്ള പെണ്‍കുട്ടി, ചെക്യാട് സ്വദേശി (44), ചാത്തമംഗലം സ്വദേശി ഒരു വയസുള്ള ആണ്‍ക്കുട്ടി, വളയം സ്വദേശി (55), എഫ്.എല്‍.ടി.സിയില്‍ ചികിത്സയിലായിരുന്ന താമരശേരി സ്വദേശി (30), ഉണ്ണികുളം സ്വദേശി (36), നടുവണ്ണൂര്‍ സ്വദേശി (28) എന്നിവരാണ് ഇന്ന് ജില്ലയില്‍ രോഗമുക്തി നേടിയത്.

ഇന്ന് പുതുതായി വന്ന 832 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 15180 പേരാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയില്‍ ഇതുവരെ 63896 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇന്ന് പുതുതായി വന്ന 28 പേര്‍ ഉള്‍പ്പെടെ 248 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 140 പേര്‍ മെഡിക്കല്‍ കോളജി ആശുപത്രിയിലും 97 പേര്‍ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലുമാണ്. 11 പേര്‍ എന്‍.ഐ.ടി കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലും നിരീക്ഷണത്തിലാണ്. 48 പേര്‍ ഇന്ന് ഡിസ്ചാര്‍ജ്ജ് ആയി. ഇന്ന് 244 സ്രവ സാമ്പിള്‍ പരിശോധനയ്ക്ക് എടുത്ത് അയച്ചിട്ടുണ്ട്. ആകെ 20949 സ്രവ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 20761 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. ഇതില്‍ 20344 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 188 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാന്‍ ബാക്കിയുണ്ട്.

Story Highlights covid19, coronavirus, kozhikode

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top