തിരുവിതാംകൂറിന്റെ പശ്ചാത്തലത്തില്‍ ‘ധര്‍മരാജ്യ’; ചിത്രം പ്രഖ്യാപിച്ച് ആര്‍ എസ് വിമല്‍

rs vimal

പഴയ തിരുവിതാംകൂര്‍ രാജ്യത്തിന്റെ പശ്ചാത്തലത്തില്‍ പുതിയ ചിത്രം പ്രഖ്യാപിച്ച് സംവിധായകന്‍ ആര്‍ എസ് വിമല്‍. തിരുവിതാംകൂര്‍ ചരിത്രത്തില്‍ നിന്നും ഒരു നായക കഥാപാത്രത്തെ പുനര്‍സൃഷ്ടിക്കുകയാണ് സിനിമയിലൂടെയെന്ന് ആര്‍ എസ് വിമല്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. മലയാളത്തിലെ പ്രിയപ്പെട്ട സൂപ്പര്‍ താരമാണ് കഥാപാത്രമായി എത്തുക. ധര്‍മരാജ്യ എന്നാണ് ചിത്രത്തിന്റെ പേരെന്നും കുറിപ്പിലുണ്ട്.

വെര്‍ച്വല്‍ പ്രൊഡക്ഷന്റെ സഹായത്തോടെ ലണ്ടനില്‍ ചിത്രീകരിക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമയാണിത്. മലയാളം,ഹിന്ദി,തമിഴ്,തെലുഗു ഭാഷകളിലാണ് ചിത്രം നിര്‍മിക്കുകയെന്നും സംവിധായകന്‍ ആര്‍ എസ് വിമല്‍ അറിയിച്ചു.

A devotional dedication at the lotus feet of Lord Sree Padmanabhaswamy,Thiruvananthapuramfrom the backdrop of the…

Posted by RS Vimal on Monday, July 13, 2020

Story Highlights director r s vimal new film

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top