സ്വർണക്കടത്ത്; പ്രതികൾ വ്യാജരേഖ നിർമിച്ചു എന്ന് എൻഐഎ

gold smuggling update

തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ പ്രതികൾ പ്രതികൾ വ്യാജരേഖ നിർമിച്ചു എന്ന് എൻഐഎ. യുഎഇയുടെ എംബ്ലം പോലും ഇവർ വ്യാജമായി നിർമിച്ചു എന്നാണ് വെളിപ്പെടുത്തൽ. എൻഐഎ കോടതിയിലാണ് എൻഐഎയുടെ പ്രത്യേക അന്വേഷണ സംഘം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

യുഎഇയുടെ എംബ്ലവും സ്റ്റാമ്പും സംഘം വ്യാജമായി നിർമിച്ചു എന്നാണ് എൻഐഎയുടെ കണ്ടെത്തൽ. ഇത്തരത്തിൽ വ്യാജമായി നിർമിച്ച എംബ്ലം പതിച്ച ഡിപ്ലോമാറ്റിക് ബാഗുകളിലാണ് സ്വർണം കടത്തിയിരുന്നത്.

നേരത്തെ, സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായർക്ക് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. മദ്യപിച്ച് വാഹനമോടിച്ചതിന് മണ്ണന്തല പൊലീസ് പിടിച്ച സന്ദീപിനെ ഇറക്കിയത് അസോസിയേഷൻ ഭാരവാഹിയായ ഉന്നത പൊലീസ് ഉദ്യോഗസ്ഥനാണ്. കഴിഞ്ഞ മാസം 10നായിരുന്നു സംഭവം. സന്ദീപിനെ പുറത്തിറക്കാൻ ജാമ്യത്തിന് ആളെ കണ്ടെത്തിയതും ഇതേ പൊലീസ് ഉദ്യോഗസ്ഥനാണ് എന്നും സൂചനയുണ്ട്.

Story Highlights gold smuggling update

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top