Advertisement

ജോക്കര്‍ മാല്‍വെയര്‍ കടന്നുകൂടിയതിനെ തുടര്‍ന്ന് പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്ത 11 ആപ്ലിക്കേഷനുകള്‍

July 13, 2020
Google News 4 minutes Read
play store

ജോക്കര്‍ മാല്‍വെയര്‍ കടന്നുകൂടിയതിനെ തുടര്‍ന്ന് പ്ലേ സ്റ്റോറില്‍ നിന്ന് 11 ആപ്ലിക്കേഷനുകളെയാണ് ഗൂഗിള്‍ നീക്കം ചെയ്തത്. പ്ലേ സ്റ്റോറിലേക്ക് അപകടകാരിയായ ജോക്കര്‍ മാല്‍വെയര്‍ കടന്നുകൂടിയതായി ഇക്കഴിഞ്ഞ ദിവസമാണ് സെക്യൂരിറ്റി റിസര്‍ച്ച് കമ്പനിയായ ചെക്ക് പോയിന്റ് അറിയിച്ചത്.

മൂന്നുവര്‍ഷം നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണ് ജോക്കര്‍ മാല്‍വെയറിനെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് 2019 ല്‍ ഒഴിവാക്കിയത്. ഗൂഗിള്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു ജോക്കറില്‍ നിന്നുള്ളത്. ഇപ്പോള്‍ ജോക്കര്‍ സ്പൈവെയറിന്റെ പുതിയ വേരിയന്റാണ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ എത്തിയിരിക്കുന്നത്.

Read Also : ആന്‍ഡ്രോയിഡ് ഫോണുകളില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തും; അപകടകാരിയായ ‘ജോക്കര്‍ മാല്‍വെയര്‍’ തിരിച്ചെത്തി; മുന്നറിയിപ്പ്

ഫോണുകളിലെത്തിയ ശേഷം ആന്‍ഡ്രോയിഡ് ആപ്പെന്ന വ്യാജേന പ്രവര്‍ത്തനം ആരംഭിക്കുകയും പിന്നീട് ബാങ്ക് വിവരങ്ങള്‍, കോണ്‍ടാക്റ്റുകള്‍, വണ്‍ ടൈം പാസ്വേര്‍ഡുകള്‍, തുടങ്ങിയവ ചോര്‍ത്തിയെടുക്കുകയും ചെയ്യുകയാണ് ജോക്കര്‍ മാല്‍വെയറിന്റെ രീതി. ഇതുവഴി ഹാക്കര്‍മാര്‍ക്ക് ഫോണ്‍ ഉപയോക്താക്കളെ അവരുടെ അറിവില്ലാതെ പ്രീമിയം സേവനങ്ങളുടെ വരിക്കാരായി മാറ്റാന്‍ സാധിക്കും.

ജോക്കര്‍ മാല്‍വെയര്‍ കടന്നുകൂടിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്ത 11 ആപ്ലിക്കേഷനുകള്‍ ഇവയാണ്.

  • Cheery Message
  • Relaxation Message
  • Memory Game
  • Loving Message
  • Friend SMS
  • Contact Message
  • Compress Image
  • App Locker
  • Recover File
  • Remind Alarm – Alarm & Timer & Stopwatch App
  • Cheery Message

Story Highlights Google has removed these 11 apps for billing fraud

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here