Advertisement

ആന്‍ഡ്രോയിഡ് ഫോണുകളില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തും; അപകടകാരിയായ ‘ജോക്കര്‍ മാല്‍വെയര്‍’ തിരിച്ചെത്തി; മുന്നറിയിപ്പ്

July 11, 2020
Google News 2 minutes Read
joker malware

മൂന്നുവര്‍ഷം നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണ് ജോക്കര്‍ മാല്‍വെയറിനെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഒഴിവാക്കിയത്. ഗൂഗിള്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു ജോക്കറില്‍ നിന്നുള്ളത്. ഇപ്പോഴിതാ ജോക്കര്‍ മാല്‍വെയര്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ തിരിച്ചെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

സൈബര്‍ സുരക്ഷാ കമ്പനിയായ ചെക്ക് പോയിന്റ് നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകരാം ജോക്കര്‍ സ്‌പൈവെയറിന്റെ പുതിയ വേരിയന്റാണ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ എത്തിയിരിക്കുന്നത്.

Read Also : വീടുകളിലെ വയറിംഗും സുരക്ഷാ പരിശോധനയും; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഫോണുകളിലെത്തിയ ശേഷം ആന്‍ഡ്രോയിഡ് ആപ്പെന്ന വ്യാജേന പ്രവര്‍ത്തനം ആരംഭിക്കുകയും പിന്നീട് ബാങ്ക് വിവരങ്ങള്‍, കോണ്‍ടാക്റ്റുകള്‍, വണ്‍ ടൈം പാസ്‌വേര്‍ഡുകള്‍, തുടങ്ങിയവ ചോര്‍ത്തിയെടുക്കുകയും ചെയ്യുകയാണ് ജോക്കര്‍ മാല്‍വെയറിന്റെ രീതി. ഇതുവഴി ഹാക്കര്‍മാര്‍ക്ക് ഫോണ്‍ ഉപയോക്താക്കളെ അവരുടെ അറിവില്ലാതെ പ്രീമിയം സേവനങ്ങളുടെ വരിക്കാരായി മാറ്റാന്‍ സാധിക്കും.

നിലവില്‍ 11 ആപ്ലിക്കേഷനുകളില്‍ ജോക്കര്‍ മാല്‍വെയര്‍ കയറിക്കൂടിയതായാണ് റിപ്പോര്‍ട്ടുകള്‍. ഈ ആപ്ലിക്കേഷനുകള്‍ ഇതിനോടകം പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയിട്ടുണ്ട്. പ്ലേ സ്റ്റോറിന്റെ സുരക്ഷാ സംവിധാനങ്ങളെ മറികടന്നാണ് ഇത്തരം മാല്‍വെയറുകള്‍ പ്ലേ സ്റ്റോറില്‍ കടന്നുകയറിയിരിക്കുന്നത്. ആപ്ലിക്കേഷനുകളുടെ പ്ലാറ്റ്ഫോമിലെ പ്രശ്‌നങ്ങള്‍ കണ്ടെത്തി അവയിലൂടെ പ്ലേ സ്റ്റോറില്‍ നുഴഞ്ഞ് കയറുകയാണ് മാല്‍വെയര്‍ ആപ്പുകള്‍ നിര്‍മിക്കുന്നവരുടെ രീതി.

Read Also : യുഎസ്ബി ഉപയോഗിക്കുമ്പോള്‍; സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നല്‍കുന്ന മുന്നറിയിപ്പ്

കണ്ടുപിടിക്കാന്‍ പ്രയാസമുള്ള രീതിയിലാണ് ജോക്കര്‍ മാല്‍വെയറുകള്‍ ഉണ്ടാവുക. മാല്‍വെയര്‍ ആപ്ലിക്കേഷനുള്ളിലെ Base64 എന്‍കോഡഡ് സ്ട്രിംഗുകളുമായി ചേര്‍ന്നാണ് വരുന്നത്. ഇവ പിന്നീട് ഡീകോഡ് ചെയ്ത് ഒരു അപ്ലിക്കേഷന്റെ രൂപത്തില്‍ സ്മാര്‍ട്ട്ഫോണുകളില്‍ ലോഡുചെയ്യുന്നു. വളരെ അപകടകാരിയായ മാല്‍വെയറാണ് ജോക്കറെന്നാണ് ടെക് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ആദ്യം ബില്ലിംഗ് തട്ടിപ്പുകള്‍ക്കായി ഉപയോഗിച്ചിരുന്ന മാല്‍വെയറാണ് ഇത്. ഇത്തരം തട്ടിപ്പുകള്‍ക്ക് ഉപയോഗിക്കുന്ന ഏറ്റവും പ്രചാരമുള്ള മാല്‍വെയറുകളിലൊന്നാണ് ഇത്.

2017 മുതല്‍ സൈബര്‍ ലോകത്ത് ആശങ്ക ഉയര്‍ത്തിയിരുന്നതാണ് ജോക്കര്‍ മാല്‍വെയര്‍. ജോക്കര്‍ മാല്‍വെയര്‍ സാന്നിധ്യം തിരിച്ചറിഞ്ഞ ആപ്പുകളെ പ്ലേ സ്റ്റോറില്‍നിന്നു അന്നുമുതല്‍ ഗൂഗിള്‍ നീക്കം ചെയ്തിരുന്നു. ഇന്ത്യ, അമേരിക്ക, ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ഓസ്ട്രിയ, ബെല്‍ജിയം, ബ്രസില്‍, ചൈന, ഈജിപ്ത്, ഫ്രാന്‍സ്, ജര്‍മനി, ഖാന, ഗ്രീസ്, ഹോണ്ടുറാസ്, ഇന്തോനേഷ്യ, അയര്‍ലന്‍ഡ്, ഇറ്റലി, കുവൈറ്റ്, മലേഷ്യ, മ്യന്‍മര്‍, നെതര്‍ലന്‍ഡ്, നോര്‍വെ, പോളണ്ട്, പോര്‍ച്ചുഗല്‍, ഖത്തര്‍, സെപ്യെിന്‍ , സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ളവരാണ് 2017 മുതല്‍ ജോക്കര്‍ ആക്രമണത്തിന് ഇരയായിട്ടുള്ളത്.

Story Highlights Joker is back on Android smartphones

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here