കൂടുതല്‍ വൊളന്റിയര്‍മാരെ ആവശ്യമുള്ള ഘട്ടമാണിത്: മുഖ്യമന്ത്രി

PINARAYI VIJAYAN

കൊവിഡ് മഹാമാരിയെ അതിന്റേതായ ഗൗരവത്തില്‍ ചിലര്‍ കാണുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുപോകുന്നത്. തുടര്‍ച്ചയായ പ്രവര്‍ത്തനമായതിനാല്‍ ചില മേഖലകളില്‍ മടുപ്പ് കാണുന്നുണ്ട്. വൊളന്റിയര്‍മാരുടെ കാര്യത്തിലാണിത്. അവരെ പ്രോത്സാഹിപ്പിച്ച് നിര്‍ത്തേണ്ടതുണ്ട്. കൂടുതല്‍ വെളന്റിയര്‍മാരെ ആവശ്യമുള്ള ഘട്ടമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

രോഗികളുടെ വര്‍ധനവിന്റെ തോത് ഇനിയും കൂടിയാല്‍ നാം പ്രയാസപ്പെടും. റിവേഴ്‌സ് ക്വാറന്റീന്‍ വേണ്ടവര്‍ക്ക് രോഗബാധ കൂടുതല്‍ ഉണ്ടായാല്‍ ഐസിയുവിന്റെയും വെന്റിലേറ്ററിന്റെയും ആവശ്യകത കുതിച്ചുയരും. ആരോഗ്യ വകുപ്പ് അതിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കുകയാണ്. ചികിത്സാ കാര്യത്തില്‍ ആരോഗ്യ വകുപ്പിന് തദ്ദേശം, ദുരന്തനിവാരണം, പൊലീസ് അടക്കം എല്ലാ വകുപ്പുകളുടെയും പിന്തുണ ഉറപ്പാക്കും. രോഗമുക്തരായവരില്‍ സന്നദ്ധതയുള്ളവരെ ആരോഗ്യ സന്ദേശ പ്രചാരകരായി ഉപയോഗിക്കും. ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ അടിയന്തര പ്രാധാന്യത്തോടെയാണ് സജ്ജീകരിക്കുന്നത്. ഇവിടങ്ങളിലേക്ക് അവശ്യം വേണ്ട താത്കാലിക നിയമനം നടത്താന്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights more volunteers are needed, cm

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top